Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പിണറായി ഫലിതങ്ങൾ... ടിപി കൊലക്കേസിലെ പ്രതികൾക്ക് 4614 ദിവസത്തെ പരോൾ! ഇതിലും നല്ലത് വെറുതെ വിടുന്നതല്ലേ? പിന്നിൽ മുഖ്യൻ!

01 SEPTEMBER 2021 01:31 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ പല കാര്യങ്ങളും കേൾക്കുമ്പോൾ ശരിക്കും കോമഡിയാണ്. നിയമവാഴ്ചയ്ക്ക് എതിരായുള്ള പല വിധ്വംസക പ്രവർത്തികളുമാണ് പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നടക്കുന്നത്.

ജനങ്ങളെ നോക്കു കുത്തിയാക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ കത്തുന്ന ശബ്ദമായ കെ. കെ. രമയ്ക്കു മുന്നിൽ ഇപ്പോൾ ഒരക്ഷരം ശബ്ദിക്കാനാകാതെ പെട്ടിരിക്കുകയാണ് ഭരണപക്ഷം.

ഇപ്പോൾ അതിലുപരി ഞെട്ടിക്കുന്ന മറ്റൊരു വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന പ്രതികൾക്ക് ലഭിച്ചത് 290 ദിവസത്തെ അധിക അവധി.

ജയിൽ ചട്ടപ്രകാരമുള്ള സാധാരണ അവധിക്കു പുറമേയാണ് കോവിഡ് സാഹചര്യത്തിലെ 290 ദിവസത്തോളമുള്ള പ്രത്യേക അവധിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

പ്രതികൾ പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തുന്നില്ലേ എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നു. ഏറ്റവുമധികം അവധി ലഭിച്ചിരുന്നത് അന്തരിച്ച പി.കെ. കുഞ്ഞനന്തനാണ്.

2014 മുതൽ 2019 വരെ അദ്ദേഹത്തിന് 327 ദിവസം സാധാരണ, അടിയന്തര അവധിയായി അനുവദിച്ചു. 2020 മാർച്ച് 30 മുതൽ ജാമ്യത്തിലായിരുന്ന കുഞ്ഞനന്തൻ അതേവർഷം ജൂൺ 11-ന് അന്തരിച്ചു.

ഇപ്പോൾ ശിക്ഷയനുഭവിക്കുന്നവരിൽ കെ.സി. രാമചന്ദ്രനാണ് ഏറ്റവുമധികം അവധി അനുവദിച്ചത്. 2014 മുതൽ ഇതുവരെ 291 ദിവസമാണ് അനുവദിച്ചത്. 2017 മുതൽ കിർമാണി മനോജിന്-180, അനൂപിന്-175, അണ്ണൻ സിജിത്തിന്-255, റഫീഖിന്-170, ട്രൗസർ മനോജിന്-257, മുഹമ്മദ് ഷാഫിക്ക്-180, ഷിനോജിന് -150, രജീഷിന്-160 ദിവസം എന്നിങ്ങനെ അവധി നൽകിയിട്ടുണ്ട്.

2020-ൽ അനുവദിച്ച 290 ദിവസത്തെ പ്രത്യേക കോവിഡ് അവധി കൂടാതെയാണിതെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കൊടി സുനി ഒഴികെയുള്ളവരെല്ലാം കോവിഡ് സാഹചര്യത്തിലെ പ്രത്യേക അവധിയിൽ ജയിലിന് പുറത്താണ്. 2018-ൽ 60 ദിവസത്തെ അടിയന്തര, സാധാരണ അവധി മാത്രമാണ് ഇതുവരെ കൊടി സുനിക്കു ലഭിച്ചത്.

ടി.പി. കേസ് പ്രതികൾക്ക് നിരന്തരം ജാമ്യം ലഭിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യമാണെന്ന് കെ.കെ. രമ എം.എൽ.എ. കേസിലെ 11 പ്രതികൾക്കായി 4614 ദിവസത്തെ പരോളാണ് അനുവദിച്ചത്. കൊടി സുനി ഒഴികെ എല്ലാ പ്രതികളും പ്രത്യേക കൊറോണ അവധിയിൽ ജയിലിന് പുറത്താണ്.

ഒരാഴ്ച മുമ്പാണ് വിയ്യൂർ ജയിലിൽവെച്ച് കൊടി സുനിയുടെ കൈയിൽനിന്ന് ബ്ലൂടൂത്ത് ഹെഡ് സെറ്റ് ഉൾപ്പെടെ പിടികൂടിയത്. ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയാണ് ടി.പി. കൊലക്കേസ് പ്രതികൾ ജയിലിലും പുറത്തും വിലസുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായി രമ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിക്കുകയായിരുന്നു.

കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയെന്ന വാക്യത്തെ അന്വർത്ഥമാക്കും വിധം ഒരു സംസ്ഥാന ഭരണകൂടം ഒരു കൂട്ടം ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുടെ ഇംഗിതത്തിന് വഴങ്ങി ജനാധിപത്യ നൈതികതയെത്തന്നെ ചോദ്യം ചെയ്യുന്ന കാഴ്ചയ്ക്ക് കുറച്ച് നാളുകളായി കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു.

ക്രൂരകൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് ഇടതടവില്ലാതെ പരോൾ നൽകി നീതിന്യായ വ്യവസ്ഥയേയും ജനങ്ങളേയും വെല്ലുവിളിക്കുകയാണ് കേരള ഭരണം കയ്യാളുന്ന ഇടത് സർക്കാർ. ടി.പി കേസ് പ്രതികൾക്ക് നിരന്തരം ജാമ്യം ലഭിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യമാണെന്ന് ആർക്കും ബോധ്യമാവും. തീവെട്ടിക്കൊള്ളക്കും സ്വജനപക്ഷ താല്പര്യങ്ങൾക്കും തുടർഭരണം ഒരവസരമാക്കുകയാണ് സി.പി.ഐ.എം.

ടി.പി കേസിലെ 11 പ്രതികൾക്കായി 4614 ദിവസത്തെ പരോളാണ് അനുവദിച്ചത്. 290 ദിവസത്തെ കോവിഡ് പ്രത്യേക അവധി കൂടാതെയാണ് 291 ദിവസത്തെ അധിക അവധി ജയിൽ വകുപ്പ് നൽകിയത്. കൊടി സുനി ഒഴികെ എല്ലാ പ്രതികളും പ്രത്യേക കൊറോണ അവധിയിൽ ജയിലിന് പുറത്താണ്. ഹൈക്കോടതി നിർദേശ പ്രകാരം 327 ദിവസം അവധി ലഭിച്ച പി.കെ കുഞ്ഞനന്തൻ പ്രത്യേക ജാമ്യത്തിലിരിക്കെയാണ് മരിച്ചത്.

2017 മുതൽ കിർമാണി മനോജിന് 180 ദിവസവും അനൂപിന് 175 ദിവസവും അണ്ണൻ സിജിത്തിന് 255 ദിവസവും വാഴപടച്ചി റഫീഖിന് 170 ദിവസവും ട്രൗസർ മനോജിന് 257 ദിവസവും മുഹമ്മദ് ഷാഫിക്ക് 180 ദിവസവും ഷിനോജിന് 150 ദിവസവും രജീഷിന് 160 ദിവസവുമാണ് അവധി നൽകിയത്. 2020ൽ അനുവദിച്ച 290 ദിവസത്തെ പ്രത്യേക കൊറോണ അവധി കൂടാതെയാണിത്.

ജയിലിൽ കിടന്നു തന്നെ മൊബൈൽ ഉപയോഗിച്ചും മറ്റും ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാൻ ടി.പി കൊലക്കേസ് പ്രതികൾക്ക് സാധിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് വിയ്യൂർ ജയിലിൽവെച്ച് കൊടി സുനിയുടെ കൈയിൽനിന്ന് ബ്ലൂടൂത്ത് ഹെഡ് സെറ്റ് ഉൾപ്പെടെ പിടികൂടിയത്. ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയാണ് ടി.പി കൊലക്കേസ് പ്രതികൾ ജയിലിലും പുറത്തും വിലസുന്നത്.

ടി.പി കൊലക്കേസ് പ്രതികളോട് മാത്രം മുഖ്യമന്ത്രിക്ക് എന്താണിത്ര താല്പര്യമെന്ന് കേരള ജനതക്ക് കൃത്യമായറിയാം. ഭരണത്തുടർച്ചയേയും പല പ്രമുഖരുടേയും രാഷ്ട്രീയ ഭാവിയേയും ബാധിക്കാവുന്ന സത്യങ്ങൾ താഴിട്ടു വച്ച മൗനങ്ങളാണ് ടി.പി.കേസ് പ്രതികളുടേത്.

രണ്ടു ജില്ലാ കമ്മിറ്റികൾക്ക് കീഴിലെ രണ്ട് ഏരിയാ നേതൃത്വങ്ങളിൽ പെട്ടവർ ഒത്തുചേർന്നു നടത്തിയ ഗൂഢാലോചനകളാണ് ടി.പി.യുടെ വധത്തിലേക്ക് നയിച്ചതെന്ന് പകൽ പോലെ വ്യക്തമാണ്. അതുകൊണ്ട് തന്നെ ആ പ്രതികൾക്ക് ഒരു അനിഷ്ടവും വരാതെ നോക്കേണ്ടതും അവർ മിണ്ടാതിരിക്കേണ്ടതും സി.പി.എമ്മിന് മറ്റെന്തിനേക്കാളും പ്രധാനമാണ്.

ടി.പി കേസ് പ്രതികൾക്ക് വഴിവിട്ട പരോളനുവദിക്കാൻ ആഭ്യന്തര വകുപ്പിനേയും ആരോഗ്യ വകുപ്പിനേയും ദുരുപയോഗിക്കുകയാണ് മുഖ്യമന്ത്രി. ജനാധിപത്യത്തേയും നിയമവാഴ്ചയേയും, നോക്കുകുത്തിയാക്കുന്ന ഈ ഭരണകൂട ഭീകരത വലിയ സാംസ്കാരിക / രാഷ്ട്രീയ വിചാരണകൾക്ക് വിധേയമാവേണ്ടതുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends