വീടിന്റെ പിന്നിൽ കീറിയ വസ്ത്രങ്ങളും 'രക്തക്കറ'യും കണ്ടതോടെ വീട്ടുകാര്‍ ഞെട്ടി! കഴിഞ്ഞ മാർച്ചിൽ 20 കാരനൊപ്പം ഒളിച്ചോടിയ പത്തൊൻപത് കാരി ഭർത്താവിനോടുള്ള പിണക്കത്തിൽ കാട്ടി കൂട്ടിയത് കണ്ടോ : വീട്ടുകാരെയും പോലീസുകാരെയും വട്ടം കറക്കിയ നാടകത്തിന് തിരശീല വീണതിങ്ങനെ

ഭർത്താവിനോടുള്ള പിണക്കത്തിൽ ഭാര്യ കാണിച്ച അതിബുദ്ധി പണിയായത് നാട്ടുകാർക്ക്. പോലീസിനെ മുൾമുനയിൽ നിർത്തിയ സംഭവത്തെ നടന്നത് വിഴിഞ്ഞതാണ്. ഭർത്താവിനോട് പിണങ്ങി വീട് വിട്ട് യുവതി സ്വന്തം വസ്ത്രങ്ങള്‍ കീറി വീടിനു പിറകിലെ കുറ്റിക്കാട്ടില്‍ അരിഞ്ഞു. ശേഷം അപായപ്പെടുത്തിയതെന്ന് വരുത്താന്‍ പരിസരത്ത് ചുവന്ന ക്യൂട്ടക്സും ഒഴിച്ച ശേഷം സ്ഥലം വിടുകയായിരുന്നു.
പോത്തന്‍കോട് സ്വദേശിയായ യുവതിയാണ് അധികൃതരെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഉച്ചയോടെ വലിയതുറ സ്റ്റേഷന് പരിധിയില്‍നിന്ന് യുവതിയെ കണ്ടെത്തിയതോടെ ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിച്ച നാടകീയ സംഭവങ്ങളാണ് അവസാനിക്കുന്നത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ചൊവ്വര അടിമലത്തുറ സ്വദേശിയായ 20കാരനൊപ്പം പോത്തന്‍കോട് സ്വദേശിനിയായ 19കാരി മാര്‍ച്ചിലാണ് ജീവിക്കാൻ പോകുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അന്ന് കേസെടുത്ത പോത്തന്‍കോട് പോലീസ് ഇരുവരെയും കണ്ടെത്തിയിരുന്നു.
എന്നാല്‍, യുവതിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് യുവാവിനൊപ്പം തന്നെ വിട്ടയക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ച ആറോടെ യുവാവിന്റെ വീട്ടില്‍നിന്നും പുറത്തിറങ്ങിയ യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ തിരക്കി ഇറങ്ങുകയായിരുന്നു.
വീടിന്റെ പിന്നിൽ കീറിയ വസ്ത്രങ്ങളും 'രക്തക്കറ'യും കണ്ടതോടെ വീട്ടുകാര്‍ ഞെട്ടി. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമീഷണര്‍ ഷാജി, കോവളം സി.ഐ. പ്രൈജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെ വന്‍ പൊലീസ് സംഘവും ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും, സയന്റിഫിക് എക്സ്െപര്ട്ടും സ്ഥലത്തെത്തി. പരിസരത്തെ കുറ്റിക്കാടുകളും തെങ്ങില്‍ തോപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൊലീസും നാട്ടുകാരും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.
ഒടുവില്‍ സി.സി ടി.വികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ യുവതി നടന്നു പോകുന്ന ദൃശ്യം ലഭിച്ചു. പൊലീസ് തിരയുന്നതിനിടയില്‍ യുവതി വാഹനത്തില്‍ കയറി വലിയതുറയിലെ ഒരു പള്ളിയില്‍ എത്തി. സംശയം തോന്നിയ നാട്ടുകാരുടെ വിവരമനുസരിച്ച് പൊലീസ് എത്തി തിരിച്ചറിഞ്ഞതോടെ മണിക്കൂറുകള്‍ നീണ്ട അന്വേഷണം അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha

























