നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... കേസന്വേഷണത്തില്‍ വീഴ്ചകളുള്ളതിനാല്‍ തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്ന് പ്രതികള്‍ ,തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കക്ഷി ചേരല്‍ ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് സര്‍ക്കാര്‍, കക്ഷി ചേരല്‍ ഹര്‍ജികളെ ശക്തമായി എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍,വിടുതല്‍ ഹര്‍ജിയിലും കക്ഷി ചേരല്‍ ഹര്‍ജികളിലും 6 ന് വിധി പറയും

അതേ സമയം പ്രതികള്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കണമെന്നാനാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാവ് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും സമര്‍പ്പിച്ച കക്ഷി ചേരല്‍ ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയും പ്രോസിക്യൂഷനില്‍ അനാവശ്യ സംശയം പ്രകടിപ്പിച്ചുമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.. കക്ഷിചേരല്‍ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബാലചന്ദ്രമേനോന്‍ ശക്തമായി എതിര്‍ത്തുകൊണ്ടാണ് ഇപ്രകാരം വാദം ബോധിപ്പിച്ചത്. വിടുതല്‍ ഹര്‍ജിയില്‍ മൂന്നാം കക്ഷികള്‍ക്ക് കക്ഷി ചേരാനാവില്ലെന്നും ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. തുടര്‍ന്ന് വിടുതല്‍ ഹര്‍ജികളും കക്ഷി ചേരല്‍ ഹര്‍ജികളും വിധി പറയാനായി സെപ്റ്റംബര്‍ 6 ന് മാറ്റി. തലസ്ഥാനത്തെ വിചാരണ കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആര്‍. രേഖയാണ് കേസ് പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ കേസ് പിന്‍വലിക്കല്‍ ഹര്‍ജി തള്ളിയ സിജെഎം കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി തള്ളിയ ഹൈക്കോടതിയും സുപ്രീം കോടതിയും പ്രതികള്‍ വിചാരണ നേരിടാന്‍ ഉത്തരവിട്ടിരുന്നു. സഭയിലെ കൈയ്യാങ്കളിക്ക് സാമാജികര്‍ക്ക് പരിരക്ഷയില്ലന്നും വിചാരണ നേരിടണമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അപ്പീല്‍ തള്ളിക്കൊണ്ട് ജൂലൈ 28 ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. പിന്‍വലിക്കല്‍ ഹര്‍ജി തള്ളിയ സിജെഎം കോടതി വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്താന്‍ പ്രതികളോട് ഹാജരാകാന്‍ അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് പ്രതികള്‍ വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. അതേ സമയം സര്‍ക്കാര്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെയും തുടര്‍ന്ന് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും പരാജയപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രതികള്‍ പറയേണ്ട വാദമാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























