Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നദികൾ ജലം ഒഴുകുന്ന ഇടം മാത്രമല്ല സംസ്കാരത്തിന്റെയും സാമൂഹിക ബന്ധങ്ങളുടെയും വിളനിലമാണ്;നദികൾ അമൂല്യമാണ്; അത് ജീവ ശ്വാസം പോലെ കാത്തുസൂക്ഷിക്കേണ്ടാവയാണ്; കേരളത്തിലെ നദികളുടെ പ്രസക്തി വിവരിച്ച് സുഷമ്മ

01 SEPTEMBER 2021 03:43 PM IST
മലയാളി വാര്‍ത്ത

നദികൾ എപ്പോഴും അത് ഒഴുകിപ്പോകുന്ന നാടിന്റെ ജീവതാളമാണ് . ഒരു അമ്മ കുഞ്ഞിനെ മുലയൂട്ടുന്നത് പോലെയാണ് ഒരു നദി അത് ചെറുതായാലും വലുതായാലും തീരത്തുള്ള വീടുകളുടെ അതിജീവനത്തിന് സഹായിക്കുന്നു . നദികൾ ജലം ഒഴുകുന്ന ഇടം മാത്രമല്ല സംസ്കാരത്തിന്റെയും സാമൂഹിക ബന്ധങ്ങളുടെയും വിളനിലമാണ്. ആദിമ മനുഷ്യർ ഒത്തു ഒരുമിച്ചു താമസിക്കാൻ തുടങ്ങിയത് നദിയുടെ നനുത്ത മണ്ണ് ഫലഭൂയിഷ്ടം ആണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കാം.

അന്ന് മുതലാണ് സംസ്കാരങ്ങൾ നദീതട സംസ്കാരങ്ങൾ ഉണ്ടായത്. ഇത് ഓരോ സ്ഥലത്തും വ്യത്യസ്ത കാലങ്ങളിൽ ആയിരിക്കാം ഉദയം കൊണ്ടത്. ലോകത്തിലെ പുരാതന സംസ്കാരങ്ങൾ എല്ലാം ജന്മമെടുത്തത് നദികളുടെ മടിത്തട്ടിലാണ് എന്ന കാര്യം നമുക്ക് അറിയാവുന്നതാണല്ലോ? നദികൾ പലർക്കും ഗൃഹാതുര സ്മരണകൾ ഉണർത്തും. കുട്ടിക്കാലത്ത് നീന്തിത്തുടിച്ച്തോ നദിയിൽ പോയതൊക്കെ ഓർമ്മ വരും.

നദികൾ ചിലർക്ക് വേദനയുടെയും നഷ്ടപ്പെടലിന്റെയും പ്രതീകമായിരിക്കാം. നദികൾക്ക് നമ്മുടെ സാഹിത്യവുമായും അഭേദ്യമായ ബന്ധമുണ്ട്. നിളയുടെ കഥാകാരൻ എന്നാണ് പ്രിയപ്പെട്ട എം ടി വാസുദേവൻ നായരെ നമ്മൾ വിളിക്കുന്നത്. മയ്യഴിപ്പുഴയുടെ തീരങ്ങൾ മലയാളിക്ക് സമ്മാനിച്ച എം മുകുന്ദൻ മയ്യഴിയുടെ കഥാകാരൻ എന്നും അറിയപ്പെടുന്നു.

പറഞ്ഞുവരുന്നത് കേരളത്തിലെ നദികളെ കുറിച്ചാണ്. കേരളത്തിലെ ചെറുതും വലുതുമായ 44 നദികൾ ആണുള്ളത്. ഇതിൽ 41 എണ്ണം പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്നു. ശേഷിക്കുന്ന മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു. ഇവയുടെ കൈവഴികൾ കൂടിയാകുമ്പോൾ കേരളം നദികളാൽ സമൃദ്ധമാകുന്നു.

പെരിയാർ, ഭാരതപ്പുഴ, പമ്പാ, ചാലിയാർ, ചാലക്കുടിപ്പുഴ, കടലുണ്ടിപ്പുഴ, അച്ഛൻകോവിലാർ, കല്ലടയാർ, മൂവാറ്റുപുഴയാർ, വളപട്ടണം പുഴ, ചന്ദ്രഗിരിപ്പുഴ, മണിമലയാർ, വാമനപുരം പുഴ, കുപ്പം പുഴ, മീനച്ചിലാർ, കുറ്റ്യാടിപ്പുഴ ,കരമനയാർ, ഷിറിയ പുഴ, ഇത്തിക്കരയാർ, നെയ്യാർ, മയ്യഴിപ്പുഴ, പയ്യന്നൂർ പുഴ, ഉപ്പള പുഴ, കരുവന്നൂർ പുഴ, കീച്ചേരിപ്പുഴ, അഞ്ചരക്കണ്ടി പുഴ ,തിരൂർ പുഴ, നീലേശ്വരം പുഴ ,പള്ളിക്കൽ പുഴ, കോരപ്പുഴ, മൊഗ്രാൽ പുഴ, കവ്വായി പുഴ,  മാമ്പുഴ ,തലശ്ശേരി പുഴ, ചിറ്റാരി പുഴ, കല്ലായിപ്പുഴ, രാമപുരം പുഴ, അയിരൂർ പുഴ, മഞ്ചേശ്വരം പുഴ, കബനി, ഭവാനി, പാമ്പാർ, എന്നിവയാണ് നമ്മുടെ നദികൾ.

1974 സർക്കാർ വിജ്ഞാപന പ്രകാരം 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത് അതനുസരിച്ചാണ് 41 നദികളുടെ പട്ടിക ഉണ്ടായത്. പെരിയാർ ആണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി 244 കിലോമീറ്റർ ആണ് പെരിയാറിന്റെ നീളം. ശങ്കരാചാര്യർ പൂർണ എന്ന് വിശേഷിപ്പിച്ച പെരിയാറിന് ആലുവാപ്പുഴ എന്നും കാലടി പുഴ എന്നും പേരുണ്ട്. കേരളത്തിന്റെ ജീവരേഖ എന്നാണ് ഈ നദി അറിയപ്പെടുന്നത്.

ഏറ്റവും കൂടുതൽ പോഷക നദികളുള്ളതും അണക്കെട്ടുകൾ ഉള്ളതും പെരിയാറിൽ ആണ്. പെരിയാർ ഇടുക്കി, എറണാകുളം ജില്ലകളിൽ കൂടെയാണ് ഒഴുകുന്നത്. അപ്പോൾ ഏറ്റവും ചെറിയ നദി ഏതാണെന്ന് അറിയണ്ടേ? കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം പുഴയാണത്. വെറും 16 കിലോമീറ്റർ ആണ് മഞ്ചേശ്വരം പുഴയുടെ നീളം.

ഉപ്പളം കായലിലാണ് മഞ്ചേശ്വരം പുഴ ചെന്നുചേരുന്നത്. കാല്പനിക സൗന്ദര്യത്തോടെ മലയാളി എന്നും ഓർക്കുന്ന ഭാരതപ്പുഴയാണ് കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദി. 209 കിലോമീറ്റർ നീളത്തിൽ ഒഴുകി അറബിക്കടലിൽ ചെന്നു ചേരുകയാണ് നിളയെന്ന് നമ്മൾ സാഹിത്യഭംഗിയിൽ വിളിക്കുന്ന ഭാരതപ്പുഴ.

പാലക്കാട് തൃശൂർ മലപ്പുറം ജില്ലകളെ നിള സ്പർശിച്ച് പോകുന്നു. പ്രസിദ്ധമായ തൂതപ്പുഴ അല്ലെങ്കിൽ കുന്തിപ്പുഴ ഗായത്രിപ്പുഴ കൽപ്പാത്തിപ്പുഴ കണ്ണാടിപ്പുഴ എന്നിവ നിളയുടെ പോഷകനദികളാണ്. സൈലന്റ് വാലി ദേശീയോദ്യാനം കുന്തിപ്പുഴ കരയിലാണ്. പമ്പാനദി യാണ് നീളത്തിൽ മൂന്നാമത് 176 കിലോമീറ്ററാണ് പമ്പയുടെ നീളം.

ദക്ഷിണേന്ത്യയിലെ പുകൾപെറ്റ ക്ഷേത്രം ആണല്ലോ ശബരിമല. ശബരിമല എന്ന് കേട്ടാൽ സ്വാഭാവികമായും നമ്മുടെ മനസ്സിലേക്ക് എത്തുന്നതാണ് പമ്പാനദിയും ഇടുക്കി,പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലൂടെ പമ്പ ഒഴുകി വേമ്പനാട്ട് കായലിൽ ചേരുന്നു. പമ്പയുടെ പോഷകനദികളാണ് കക്കിയാർ വരട്ടാർ മൂഴിയാർ എന്നിവ.

ദൈർഘ്യത്തിൽ നാലാമത് ചാലിയാറാണ്. 169 കിലോമീറ്റർ. ചലചിത്രങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും നമുക്ക് ഏറെ പരിചിതമായ ഇരുവഞ്ഞിപ്പുഴ ചാലിയാറിന്റെ പോഷക നദികളിൽ ഒന്നാണ്. കരമനയാറും നെയ്യാറും മീനച്ചിലാറും ചന്ദ്രഗിരി പുഴയും എല്ലാം നമുക്ക് പ്രിയപ്പെട്ട നദികളാണ്. തിരുവനന്തപുരം നഗരത്തെ തൊട്ടുതലോടി കരമനയാർ ഒഴുകുന്നു.

കോട്ടയത്തെ ജനങ്ങളുടെ ജീവിതവുമായി ഇഴയടുപ്പമുള്ള നദിയാണ് മീനച്ചിലാർ. മയ്യഴിപ്പുഴ എം മുകുന്ദന്റെ നോവലിലൂടെ ഐതിഹ്യ രൂപംപൂണ്ട പുഴയാണ്. ചന്ദ്രഗിരി കേരളത്തിലെ വടക്കേ അറ്റത്തുള്ള പുഴയാണ്. കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ നദി ഇതാണ്.ഇനി നമുക്ക് നദികളെക്കുറിച്ച് കൂടി മനസ്സിലാക്കാം കബനിയും ഭവാനിയും പാമ്പാറും. ഇവയാണ് കിഴക്കോട്ടൊഴുകുന്ന നദികൾ.

കാവേരിയുടെ പോഷക നദികൾ യഥാർത്ഥത്തിൽ കബിനി എന്നാണ് പേര്. കോഴിക്കോട് ജില്ലയിൽ കാവിലുംപാറ യിൽ നിന്നു ഉത്ഭവിച്ച് വയനാട് ജില്ലയിലൂടെ കിഴക്കോട്ടൊഴുകി കർണാടകത്തിലെ മൈസൂർ ജില്ലയിൽ പ്രവേശിക്കുകയാണ് കമ്പിനി. ഭവാനിയും പാമ്പാറും തമിഴ്നാട്ടിലേക്കാണ് ഒഴുകുന്നത്.

സൈലന്റ് വാലിയിലൂടെ ഒഴുകി പാലക്കാട് ജില്ല പിന്നിട്ട് കൽ കണ്ടിയൂർ എന്ന സ്ഥലത്തെത്തി തമിഴ്നാട്ടിലേക്ക് പ്രവേശിക്കുകയാണ് ഭവാനി . തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ നദിയാണ് ഭവാനി. പിന്നീട് ഈ റോഡിനടുത്ത് കാവേരിയുമായി സംഗമിക്കുന്നു. ഇടുക്കി ജില്ലയിലെ ദേവികുളത്ത് നിന്നാണ് പാമ്പാർ ഉത്ഭവിക്കുന്നത്.

കേരളത്തിലൂടെ 29 കിലോമീറ്റർ ഒഴുകുന്ന പാമ്പാർ ബാക്കിഭാഗം തമിഴ്നാട്ടിലൂടെയാണ് ഒഴുകുന്നത്.ഇരവികുളം ദേശീയോദ്യാനം ചിന്നാർ വന്യജീവി സങ്കേതം എന്നിവയെ സ്പർശിച്ച് ഒഴുകുന്ന പാമ്പാർ തമിഴ്നാട്ടിൽ എത്തുമ്പോൾ അമരാവതി നദിയായി മാറുന്നു.

നമ്മുടെ നദികൾ മഴക്കാലത്തു നിറഞ്ഞൊഴുകുന്നു. വേനൽക്കാലത്ത് വറ്റി വരളുകയും ചെയ്യുന്നു. പല കൈവഴികളും മലിനമാക്കുകയും തീരങ്ങൾ മനുഷ്യർ കയറുകയും ചെയ്തു. ജീവനറ്റു നദികളെ വീണ്ടെടുക്കാൻ ഇപ്പോൾ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട് അങ്ങനെ പലതിനും പുതുജീവൻ കൈവന്നിട്ടുണ്ട്. നദികൾ അമൂല്യമാണ്. അത് ജീവ ശ്വാസം പോലെ കാത്തുസൂക്ഷിക്കേണ്ടാവയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends