ഭർത്താവ് ഒരുമാസം മുൻപ് മരിച്ചു; മാനസിക വിഷമത്തിലായിരുന്ന യുവതി രണ്ടു മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു; ദാരുണമായ സംഭവം അങ്കമാലിയിൽ

തുറവൂരില്‍ രണ്ടു മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ആറും മൂന്നും വയസുള്ള പെണ്‍കുട്ടികളാണ് മരണപ്പെട്ടത്. മാതാവ് അഞ്ജു(29)വിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുട്ടികളുടെ ശരീരത്ത് ആദ്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അഞ്ജുവും സ്വയം തീകൊളുത്തുകയായിരുന്നു. തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ മൂവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മാതാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
യുവതിയുടെ ഭര്‍ത്താവ് ഒന്നര മാസം മുന്‍പാണ് മരിച്ചത്. ഈ സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്നു യുവതിയെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇതേതുടര്‍ന്നാണ് സംഭവമെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha

























