Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല! രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി തന്ത്രപരമായ ലോക്ഡൗണാണ് ഏര്‍പ്പെടുത്തേണ്ടത്, കേരളത്തില്‍ വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല: കോവിഡ് നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിത നടപടികള്‍ സ്വീകരികാണമെന്ന് കേന്ദ്രസർക്കാർ

01 SEPTEMBER 2021 05:38 PM IST
മലയാളി വാര്‍ത്ത

പ്രതിദിന കോവിഡ് കേസുകള്‍ ഉയരുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല. കേരളത്തിനെതിര ശക്തമായ വിമർശനവുമായി ആരോഗ്യമന്ത്രാലയം. കോവിഡ് നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. ഇവര്‍ കോവിഡ് രോഗികള്‍ പ്രതിരോധ സുരക്ഷാ മാര്‍ഗങ്ങള്‍ വേണ്ട രീതിയില്‍ പാലിക്കാത്തതാണ് സംസ്ഥാനത്തെ രോഗവ്യാപനം കൂടുവാനുള്ള കാരണം.

രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി തന്ത്രപരമായ ലോക്ഡൗണാണ് ഏര്‍പ്പെടുത്തേണ്ടത്. ജില്ലാതലത്തില്‍ മാത്രമല്ല രോഗബാധയുള്ള പ്രദേശങ്ങളിലും ശ്രദ്ധകാണിക്കുകയും നടപടികള്‍ കൈക്കൊള്ളണം. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങളും അനുവഭവിക്കുന്നുണ്ട്.

കേരളത്തില്‍ കോവിഡ് ബാധിച്ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വൈറസ് സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല. അതുകൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് ഇത്രയും അധികം വ്യാപിച്ചത്. സംസ്ഥാനങ്ങളിലെ തീരദേശങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

ഈ മേഖലകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കുന്നത് ഉള്‍പ്പടെ അടിയന്തിരമായി കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. കേരളത്തിലെ പ്രതിവാര പോസിറ്റിവിറ്റി റേറ്റ് 14 മുതല്‍ 19 ശതമാനം വരെയാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുറയ്ക്കായില്ലെങ്കില്‍ തൊട്ടടുത്തുള്ള സംസ്ഥാനങ്ങള്‍ക്കും ഇത് ഭീഷണിയാകും.

കേരളത്തില്‍ ഇതുവരെ 40 ലക്ഷം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. 20000ഓളം പേര്‍ മരിച്ചതായും കണക്കുകളില്‍ പറയുന്നുണ്ട്. ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 41965 ആയിരിക്കേ കേരളത്തില്‍ മാത്രം 30,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് രാത്രി 10 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

എന്നാൽ കേരളത്തില്‍ നിന്ന് വരുന്നവരില്‍ നടത്തിയ പരിശോധനയില്‍ പലരും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തു നിന്നുള്ളവര്‍ 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ വേണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും എത്തുന്ന യാത്രക്കാരില്‍ പ്രത്യേക പരിശോധന നടത്തുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (5 minutes ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (39 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (53 minutes ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (1 hour ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (2 hours ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (3 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (9 hours ago)

Malayali Vartha Recommends