നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ നിയമിച്ചു; തീരുമാനം മന്ത്രിസഭായോഗത്തിൽ; നിയമനം മൂന്നു വർഷത്തേക്ക്

നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ മൂന്ന് വര്‍ഷത്തേയ്ക്ക് നിയമിച്ചു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. 2010 മുതല്‍ ആറു വര്‍ഷം കേരളത്തില്‍ നിന്ന് രാജ്യസഭാംഗം ആയിരുന്നു. സിപിഐ എം സംസ്ഥാനകമ്മിററി അംഗമാണ്.
സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ജനകീയാസൂത്രണ, സ്ത്രീശാക്തീകരണ പരിപാടികളുടെ ഉപദേശക, സംസ്ഥാന ജെന്‍ഡര്‍ അഡൈ്വസറി ബോര്‍ഡ് മെമ്ബര്‍, കുടുംബശ്രീ മിഷന്‍ ഗവേര്‍ണിങ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ സീമ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണം, ലിംഗപദവി, വികസനം, മാധ്യമപഠനം, തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. ജനകീയാസൂത്രണ പരിപാടിയില്‍ നേതൃത്വപരമായ പങ്കുവഹിച്ചു.
'ഹൃദയഗവേഷണം' (കവിതാസമാഹാരം, 2012), 'പ്രാദേശികാസൂത്രണവും സ്ത്രീകളും' (1997), 'ആഗോളവല്‍ക്കരണവും സ്ത്രീകളും' (2005), 'സ്ത്രീകള്‍ക്ക് മേല്‍ ഒരു യുദ്ധം നടക്കുന്നുണ്ട്' (2015) എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങള്‍.
https://www.facebook.com/Malayalivartha

























