അങ്കമാലിയില്‍ രണ്ടു മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു

അങ്കമാലിയില്‍ രണ്ടു മക്കളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു. പെരിങ്ങാംപറമ്ബില്‍ ഏലംന്തുരുത്തി വീട്ടില്‍ അനൂപിന്റെ ഭാര്യ അഞ്ജുവാണ് (29) മരിച്ചത്. മക്കളായ ആതിര (ഏഴ്), അരൂഷ് (മൂന്ന്) എന്നിവര്‍ നേരത്തേ മരിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കുട്ടികളുടെ ശരീരത്ത് ആദ്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അഞ്ജുവും സ്വയം തീകൊളുത്തുകയായിരുന്നു. തീ ഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ മൂവരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ അഞ്ജുവിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. യുവതിയുടെ ഭര്‍ത്താവ് അനൂപ് ഒന്നരമാസം മുന്‍പാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഈ സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്നു യുവതിയെന്ന് അയല്‍ക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























