രണ്ടു ബോട്ടുകളിലായി 12 ഭീകരർ ആലപ്പുഴയിൽ! തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത!

കേരളതീരത്തേക്കു ഭീകരർ എത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ കർണാടകയുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത. കർണാടകയുടെ തീര മേഖലയിലും വനപ്രദേശങ്ങളിലും സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോയെന്നു നിരീക്ഷിച്ചു വരികയാണെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. ‘‘ചിലതു തുറന്നു പറയാനാകില്ല. എന്നാൽ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെറുക്കുന്നതിൽ എൻഐഎയ്ക്കൊപ്പം കർണാടക പൊലീസും ജാഗരൂകരാണ്.’’– ഹൂബ്ലി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പറഞ്ഞു.
സംശയം തോന്നിയതിന്റെ പേരിൽ എൻഐഎ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാക്കിസ്ഥാനിലേക്കു പോകുന്നതിന് രണ്ടു ബോട്ടുകളിലായി 12 ഭീകരർ ആലപ്പുഴയിലെത്തിയതായാണ് കർണാടക പൊലീസിന് ലഭിച്ച വിവരം. ശ്രീലങ്ക വഴി കടൽമാര്‍ഗമാണ് ഇവർ ആലപ്പുഴയിലെത്തിയതായാണ് വിവരം.
എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു സമാനമായ ആക്രമണത്തിനുപോലും സാധ്യതയുള്ളതായി ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, തിരുമല എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായും അന്വേഷണ ഏജന്‍സികള്‍ പറഞ്ഞിരുന്നു.
ശ്രീലങ്കയിലെ പള്ളിയില്‍ 2019 ല്‍ ഭീകരര്‍ നടത്തിയ സ്‌ഫോനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. കള്ളക്കടത്ത്, ലഹരി മരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട അടുത്ത നാളായി നടന്ന കേസുകളുടെ അന്വേഷണം എത്തിയത് പാങ്ങോട് സൈനിക കേന്ദ്രത്തിന് ചുറ്റുമായി താമസിച്ചവരിലേക്കായിരുന്നു.
ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സംഘം കഴിഞ്ഞ ദിവസം കേരളത്തില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇതുശരിവച്ചുകൊണ്ട് ഇപ്പോൾ 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























