മുല്ല പൂവല്ല, താമരപ്പൂവാണ്....താമര ഒരു തണലായി കാണരുത്, വേരിറങ്ങും, ഇന്‍ഫക്ഷനാകും....സി.പി.ഐ നേതാവ് ആനി രാജയുടെ വിമര്‍ശനം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

കേരള പൊലീസില്‍ ആര്‍.എസ്.എസ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന സി.പി.ഐ നേതാവ് ആനി രാജയുടെ വിമര്‍ശനം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. യോഗി ആദിത്യനാഥ് പൊലീസ് മന്ത്രിയാകുമ്ബോഴും സഖാവ് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്ബോഴും ഒരേ അവസ്ഥയാണ് എന്നതില്‍ പ്രത്യേക ഞെട്ടല്‍ ഒന്നുമില്ലെങ്കിലും, സി പി ഐ ദേശിയ നേതാവ് വരെ അത് തിരിച്ചറിയുന്നു എന്നത് പ്രസക്തമാണെന്നും രാഹുല്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു. .
കഴിഞ്ഞ മന്ത്രിസഭ തൊട്ട് കേരളത്തിലെ മന്ത്രിസഭയില്‍ നുഴഞ്ഞു കയറിയ സംഘ പരിവാര്‍ പ്രത്യയശാസ്ത്രം പൊലീസ് സേനയിലും കടന്നു കൂടിയിരിക്കുകയാണ്. കേരളത്തിലെ പിങ്ക് പൊലീസും, കാക്കി പൊലാസും, റെഡ് പൊലാസുമൊക്കെ പ്രവര്‍ത്തനം കൊണ്ട് സദാചാര പൊലീസാണ്. ഔചിത്യവും, നിഷ്പക്ഷതയും, ധാര്‍മ്മികതയും, സത്യസന്ധതയുമൊക്കെ വെച്ച് പരിശോധിച്ചാല്‍ പിണറായി വിജയന്റെ പൊലിസ് സേനയേതാ ഹനുമാന്‍ സേനയേതായെന്ന് വ്യക്തമാകില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
താങ്കളുടെ RSS വിധേയത്വം സേനയില്‍ കുത്തിനിറയ്ക്കാതിരിക്കണമെന്ന ഘടകകക്ഷി നേതാവിന്‍്റെ പരോക്ഷ വിമര്‍ശനത്തെയെങ്കിലും ഉള്‍ക്കൊള്ളണം.
താമര ഒരു തണലായി കാണരുത്, വേരിറങ്ങും, ഇന്‍ഫക്ഷനാകുമെന്നും രാഹുല്‍ പരിഹസിച്ചു.
കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ ഇടിച്ച് താഴ്ത്തുന്നതിനായി ആര്‍.എസ്.എസിന്റെ ഒരു ഗാംഗ് മനപ്പൂര്‍വം പ്രവര്‍ത്തിക്കുന്നെന്നായിരുന്നു നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജനറല്‍ സെക്രട്ടറി കൂടിയായ ആനി രാജയുടെ വിമര്‍ശനം.
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കേരള പോലീസില്‍ ' RSS ഗ്യാംങ്ങ് ' പ്രവര്‍ത്തിക്കുന്നുണ്ടെന്ന CPI ദേശിയ എക്സിക്യൂട്ടീവ് അംഗം സഖാവ് ആനി രാജയുടെ പ്രതികരണത്തെ ഗൗരവത്തോടെ കാണണം.
യോഗി ആദിത്യനാഥ് പോലീസ് മന്ത്രിയാകുമ്ബോഴും സഖാവ് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്ബോഴും ഒരേ അവസ്ഥയാണ് എന്നതില്‍ പ്രത്യേക ഞെട്ടല്‍ ഒന്നുമില്ലെങ്കിലും, CPI ദേശിയ നേതാവ് വരെ അത് തിരിച്ചറിയുന്നു എന്നത് പ്രസക്തമാണ്.
RSS ബോംബെറിഞ്ഞു കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു എന്ന CPIM പോളിറ്റ് ബ്യൂറോ മെമ്ബര്‍ കോടിയേരി ബാലകൃഷ്ണന്‍്റെ തൊട്ട് RSS പ്രതിയാകുന്ന എത്ര പരാതികളിലാണ് വിജയന്‍്റെ കാലത്ത് നീതി നിഷേധിക്കപ്പെടുന്നത്.
കേരളത്തിലെ പിങ്ക് പോലിസും, കാക്കി പോലിസും, റെഡ് പോലിസുമൊക്കെ പ്രവര്‍ത്തനം കൊണ്ട് സദാചാര പോലീസാണ്. ഔചിത്യവും, നിഷ്പക്ഷതയും, ധാര്‍മ്മികതയും, സത്യസന്ധതയുമൊക്കെ വെച്ച് പരിശോധിച്ചാല്‍ വിജയന്‍്റെ പോലിസ് സേനയേതാ ഹനുമാന്‍ സേനയേതായെന്ന് വ്യക്തമല്ല. കഴിഞ്ഞ മന്ത്രിസഭ തൊട്ട് കേരളത്തിലെ ക്യാബിനറ്റില്‍ നുഴഞ്ഞു കയറിയ സംഘ പരിവാര്‍ പ്രത്യശാസ്ത്രം പോലീസ് സേനയിലും കടന്നു കൂടിയിരിക്കുന്നു.
ഇതേ കുറിച്ച് ചോദിച്ചാല്‍ മുഖ്യമന്ത്രി പറയാന്‍ സാധ്യതയുള്ള പഴമൊഴി "മുല്ല പൂമ്ബൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം " എന്നാകും. മുല്ല പൂവല്ല, താമരപ്പൂവാണ് താങ്കള്‍ക്ക് താല്പര്യമെന്നത് അങ്ങാടിപ്പാട്ടാണ്.
താങ്കളുടെ RSS വിധേയത്വം സേനയില്‍ കുത്തിനിറയ്ക്കാതിരിക്കണമെന്ന് ഘടകകക്ഷി നേതാവിന്‍്റെ പരോക്ഷ വിമര്‍ശനത്തെയെങ്കിലും താങ്കള്‍ ഉള്‍ക്കൊള്ളണം.
താമര ഒരു തണലായി കാണരുത്, വേരിറങ്ങും, ഇൻഫക്ഷനാകും....
https://www.facebook.com/Malayalivartha
























