പരവൂരിലെ സദാചാര ഗുണ്ടായിസത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഷംല; പോലീസ് ആദ്യം പരാതി കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല

സദാചാര ഗുണ്ടായിസം അമ്മയ്ക്കും മകനും നേരെ നടത്തിയ ആളെ പോലീസ് ഇന്ന് പിടികൂടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ആക്രമണത്തിന് ഇരയായ ഷംല. ആദ്യം പോലീസ് പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്നും പോലിസിന്റെ ചോദ്യ൦ കേസ് കൊടുക്കാന്‍ താല്‍പ്പര്യം ഉണ്ടോയെന്നുമായിരുന്നുവെന്നും ഷംല പറഞ്ഞു.
പോലീസിന് പ്രതിയുടെ ചിത്രമടക്കം കൈമാറിയിരുന്നുവെന്നും എന്നാല്‍ പോലീസ് പ്രതിയെ സംഭവ ദിവസം അറസ്റ് ചെയ്യാന്‍ തയ്യാറായില്ലെന്നും ഷംല പറഞ്ഞു. പ്രതിയുടെ പരാതിയെ കുറിച്ചാണ് പിറ്റേന്ന് താന്‍ വിളിച്ചപ്പോള്‍ പോലീസ് പറഞ്ഞതെന്നും ഷംല പറഞ്ഞു.
ഷംലയ്ക്കും മകന്‍ സാലുവിനും നേരെ സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായത് തിങ്കളാഴ്ച വൈകിട്ട് പരവൂര്‍ തെക്കും ഭാഗം ബീച്ച് റോഡില്‍ വച്ചായിരുന്നു.
പ്രതിയായ ആശിഷ് അമ്മയെയും മകനെയും അനാശാസ്യം ആരോപിച്ച് ക്രരൂരമായി ആക്രമിക്കുകയായിരുന്നു. റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് ആക്രമണം നടന്നത്. അമ്മയും മകനും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വരുന്ന വഴി ആയിരുന്നു. കമ്പിവടി കൊണ്ട് ആശിഷ് ഇരുവരെയും അടിക്കുകയും വാളുകൊണ്ട് വെട്ടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























