ലൈസന്‍സില്ലാത്ത തോക്കുമായി കശ്മീര്‍ സ്വദേശികള്‍ തിരുവനന്തപുരത്ത് പിടിയില്‍

വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് കശ്മീര്‍ സ്വദേശികള്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് വെച്ച് കരമന പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എടിഎമ്മില്‍ പണം നിറയ്‌ക്കുന്ന സെക്ക്യൂരിറ്റി ജീവനക്കാരാണ് അറസ്റ്റിലായവര്‍.
ഷൗക്കത്തലി, ഷുക്കൂര്‍ അഹമ്മദ്, ഗുല്‍സമാന്‍, മുഷ്താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് പിടിയിലായവര്‍. ഇവരില്‍ നിന്ന് 5 ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളും പിടികൂടി. ആറുമാസങ്ങള്‍ക്ക് മുമ്ബ് മഹാരാഷ്‌ട്രയിലെ ഒരു റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് ഇവര്‍ കേരളത്തിലെത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























