മക്കള്‍ക്കു പിന്നാലെ അമ്മയും..... രണ്ടു മക്കളേയും അരികില്‍ ചേര്‍ത്തു നിര്‍ത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മക്കള്‍ക്കു പിന്നാലെ യാത്രയായി....

രണ്ടു മക്കളേയും അരികില്‍ ചേര്‍ത്തു നിര്‍ത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മക്കള്‍ക്കു പിന്നാലെ യാത്രയായി.... മക്കള്‍ക്കൊപ്പം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതിയാണ് മരിച്ചത്.
അങ്കമാലി തുറവൂര്‍ പെരിങ്ങാംപറമ്പ് ഇളന്തുരുത്തി പരേതനായ അനൂപിന്റെ ഭാര്യ അഞ്ജു(29) ആണ് മരിച്ചത്. മക്കളായ ആതിര(7), അനൂഷ്(3) എന്നിവര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചിരുന്നു.
ഒന്നര മാസം മുമ്പ് അഞ്ജുവിന്റെ ഭര്‍ത്താവ് ഹൃദയാഘാതംമൂലം മരിച്ചിരുന്നു. ഇതേതുടര്‍ന്ന് അഞ്ജു മാനസിക ബുദ്ധിമുട്ടിലായിരുന്നതായി സമീപവാസികള്‍ . മൂവരുടേയും വേര്‍പാട് വീട്ടുകാരെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തി.
"
https://www.facebook.com/Malayalivartha

























