രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവാന്‍ കാരണമായ ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടിവരുന്നതായി കണ്ടെത്തല്‍

രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവാന്‍ കാരണമായ ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടിവരുന്നതായി കണ്ടെത്തി. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ സംസ്ഥാനത്തെ അഞ്ചുജില്ലയിലാണ് ഡെല്‍റ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയത്.
ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്. അതേസമയം, ഇപ്പോഴുള്ള ഡെല്‍റ്റയെക്കാള്‍ (ബി.1.617.2) അപകടകാരിയാണോ എ.വൈ. 1 എന്ന് വ്യക്തമായിട്ടില്ല.
ഓഗസ്റ്റില്‍ പരിശോധിച്ച 909 സാംപിളുകളില്‍ 424 എണ്ണത്തിലും ഡെല്‍റ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ (എ.വൈ. 1 മുതല്‍ എ.വൈ. 25 വരെ) സാന്നിധ്യമുണ്ട്. എന്നാല്‍, എ.വൈ. 1 ഒഴികെയുള്ളവയുടെ കൃത്യത സ്ഥിരീകരിച്ചിട്ടില്ല.
സംസ്ഥാനത്ത് ഓഗസ്റ്റില്‍ എ.വൈ.1 മാത്രം ആറുശതമാനത്തിലേറെയായി. സി.എസ്.ഐ.ആറിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ (ഐ.ജി.ഐ.ബി.) പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്
"
https://www.facebook.com/Malayalivartha


























