വിസ്മയ കേസ് കുറ്റപത്രം ഈ മാസം പത്തിന്.... നാല്‍പ്പതിലേറെ സാക്ഷികളുളള കേസില്‍ ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് പൊലീസ് അന്തിമ കുറ്റപത്രം തയ്യാറാക്കുന്നത്, നാല്‍പ്പതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്ക് മുന്നില്‍ എത്തും

വിസ്മയ കൊല്ലപ്പെട്ട കേസില്‍ ഈ മാസം പത്തിന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.നാല്‍പ്പതിലേറെ സാക്ഷികളുളള കേസില്‍ ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് പൊലീസ് അന്തിമ കുറ്റപത്രം തയ്യാറാക്കുന്നത്. നാല്‍പ്പതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്ക് മുന്നില്‍ എത്തും.
വിസ്മയ കൊല്ലപ്പെട്ട 90 ദിവസം പിന്നിടും മുമ്പാണാണ് കോടതിയിലേക്ക് പൊലീസിന്റെ കുറ്റപത്രം എത്തുന്നത്. പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാര്‍ ജാമ്യത്തില്‍ ഇറങ്ങുന്ന തടയാനാണ് 90 നാള്‍ തികയും മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.
കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ കേസിലെ വിചാരണ കഴിയുംവരെ കിരണ്‍കുമാര്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യതയും മങ്ങും.വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക.
വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൊബൈല്‍ഫോണുകള്‍ ഉള്‍പ്പടെ 20 തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























