Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ശശിധരന്‍ നായര്‍ കമ്മീഷന്‍ ശിവശങ്കറെ വെള്ള പൂശിയതെന്തിന്? മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരിന്റെ ഗുഡ് ബുക്‌സിലാണെന്ന് വ്യക്തമാക്കുന്നതാണ് സ്പിംഗ്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ ജഡ്ജി ശശിധരന്‍ നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്

02 SEPTEMBER 2021 10:55 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരിന്റെ ഗുഡ് ബുക്‌സിലാണെന്ന് വ്യക്തമാക്കുന്നതാണ് സ്പിംഗ്‌ളര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ ജഡ്ജി ശശിധരന്‍ നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

ശിവശങ്കറിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് ആദ്യ റിപ്പോര്‍ട്ട് നല്‍കിയത് മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി ആയിരുന്നു. പ്രസ്തുത കമ്മിറ്റിയെ നിയമിച്ചതും പിണറായി സര്‍ക്കാര്‍ തന്നെയാണ്. എന്നാല്‍ സര്‍ക്കാരോ മുഖ്യമന്ത്രിയുമായോ യാതൊരു കണ്‍സള്‍ട്ടേഷനും നടത്താതെയാണ് നമ്പ്യാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചില സി പി എം നേതാക്കളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നമ്പ്യാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്.എന്നാല്‍ നമ്പ്യാര്‍ സര്‍ക്കാരിനെ വലിപ്പിച്ചു. അങ്ങനെയാണ് ശശിധരന്‍ നായരെ സര്‍ക്കാര്‍ നിയോഗിച്ചത്.

 



അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നിയമവകുപ്പു സെക്രട്ടറിയായി സി പി എം നോമിനിയായി നിയമിതനായ ജില്ലാ ജഡ്ജിയായിരുന്നു ശശിധരന്‍ നായര്‍. മിടുക്കനായ ന്യായാധിപനാണ് അദ്ദേഹം.നിയമ സെക്രട്ടറി കാലം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷണറാക്കി. കറകളഞ്ഞ സി പി എമ്മുകാരനാണ് അദ്ദേഹം. അങ്ങനെയാെണ് നമ്പ്യാര്‍ കമ്മീഷനെ പരിശോധിക്കാന്‍ ശശിധരന്‍ നായര്‍ എത്തുന്നത്.

കരാറില്‍ വീഴ്ച ഉണ്ടായെങ്കിലും ശിവശങ്കറിന്റ മോശം ഉദ്ദേശം ഇല്ലായിരുന്നു എന്ന് രണ്ടാം അന്വേഷണ കമ്മിറ്റി തലവന്‍ കെ ശശിധരന്‍ നായര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ നടപടി ഒന്നും പാലിച്ചില്ലെങ്കിലും ശിവശങ്കര്‍ അടിയന്തിര സാഹചര്യം പരിഗണിച്ചു തീരുമാനം എടുത്തു എന്നാണ് രണ്ടാം റിപ്പോര്‍ട്ട്.

 



വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വച്ച ഒന്നായിരുന്നു ശിവശങ്കര്‍ നേതൃത്വമെടുത്ത് നടപ്പാക്കിയ സ്പ്രിം?ഗ്ലര്‍ ഡേറ്റാ കരാര്‍. ശിവശങ്കര്‍ സ്വന്തം നിലയിലെടുത്ത തീരുമാനമാണ് സ്പ്രിം?ഗ്‌ളര്‍ കരാറെന്ന് അന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അത് ശരിവെക്കുന്നതാണ് കെ ശശിധരന്‍ നായര്‍ റിപ്പോര്‍ട്ട്.

മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ, മുഖ്യമന്ത്രിയോട് ചോദിക്കാതെ ശിവശങ്കര്‍ സ്വന്തം നിലയില്‍ തീരുമാനമെടുത്തത് ?ഗുരുതര വീഴ്ചയാണെന്ന് ഇരു കമ്മിറ്റികളും അടിവരയിട്ട് പറയുന്നു. മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി ശിവശങ്കറിനെ കുറ്റക്കാരനെന്ന് പറയുന്നതിനെ ശശിധരന്‍ നായര്‍ കമ്മിറ്റിയും ശരിവെക്കുന്നുണ്ട്.

 

പക്ഷേ, ശിവശങ്കര്‍ ചെയ്തത് തെറ്റാണെങ്കിലും ഉദ്ദേശ്യശുദ്ധിയില്‍ സംശയിക്കേണ്ട എന്ന നിലപാടാണ് രണ്ടാം കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്. കൊവിഡ് പോലെയൊരു അടിയന്തര സാഹചര്യത്തില്‍ അതിവേ?ഗം ഒരു തീരുമാനമെടുത്തതാണ്. സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ കളങ്കപ്പെടുത്താനോ ഏതെങ്കിലും തരത്തില്‍ അഴിമതി നടത്താനോ ഉള്ള ഉദ്ദേശ്യമൊന്നും ശിവശങ്കറിനില്ലായിരുന്നു എന്നാണ് ശശിധരന്‍ നായര്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇങ്ങനെയൊരു റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ശിവശങ്കറിനെതിരെ ഒരു നടപടി ഇനി സര്‍ക്കാരെടുക്കില്ല എന്ന് ഏതാണ്ട് ഉറപ്പാണ്.

ശശിധരന്‍ നായര്‍ മറിച്ചാണ് റിപോര്‍ട്ട് നല്‍കിയിരുന്നതെങ്കില്‍ അത് ശിവശങ്കറിന് വിനയാവുമായിരുന്നു. തീരുമാനം എടുക്കുന്നതിന് മുമ്പ് ശിവശങ്കര്‍ തീര്‍ച്ചയായും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടാവണം. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെസെക്രട്ടറിയായിരുന്ന ശിവശങ്കറിന് തീരുമാനങ്ങളെടുക്കാന്‍ കഴിയുമായിരുന്നില്ല.

 



ശിവശങ്കറിന്റെ ബന്ധങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ചെയ്തികളെ വിമര്‍ശിക്കുമ്പോഴും ശിവശങ്കറിന് ഒരു ഗൂഢ ലക്ഷ്യവുമില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു മുഖ്യമന്ത്രി ശിവശങ്കറെ കൊല്ലാനാണ് തീരുമാനിച്ചിരുന്നതെങ്കില്‍ ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മറ്റൊന്നാ കുമായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു. സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടുന്നതെന്തിന്? ഉത്തരം വ്യക്തമാണ്. ശിവശങ്കറെ സര്‍വീസില്‍ തിരിച്ചെടുത്താല്‍ എല്ലാവരും മുഖ്യമന്ത്രിക്കെതിരെ തിരിയും. തനിക്ക് നേരെ സ്വര്‍ണ്ണക്കടത്ത് കേസ് തിരിയുന്നതില്‍ മുഖ്യമന്ത്രിക്ക് യാതൊരു താത്പര്യവുമില്ല. ശിവശങ്കറിന്റെ പേരില്‍ മുഖ്യമന്ത്രി കുറെയധികം പഴി കേട്ടതാണ്. ഇനിയദ്ദേഹം പഴി കേള്‍ക്കാന്‍ തയ്യാറല്ല. അതു കൊണ്ടു തന്നെ ശിവശങ്കറിന് നിയമാനുസരണം മാത്രമേ കേസില്‍ നിന്നും ഊരാന്‍ കഴിയുകയുള്ളു. അ തുവരെ അദ്ദേഹം കാത്തിരുന്നേ മതിയാകൂ.

 



ശശിധരന്‍ നായര്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. കാരണം അതില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തു കഴിഞ്ഞു. ആ തീരുമാനത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends