ഡോക്ടര്‍മാരെ കാണുന്നതിന് ഒ.പി. ടിക്കറ്റ് എടുക്കാന്‍ രോഗികളുടെ നീണ്ട നിരയായിരുന്നു... ഇതിനിടെ പെട്ടന്നായിരുന്നു ആ ശബ്ദം! കോട്ടയം മെഡിക്കല്‍ കോളജ് പഴയ അത്യാഹിത വിഭാഗത്തിലെ സീലിങ് അടര്‍ന്നുവീണു.. രോഗികള്‍ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായത് തലനാരിഴയ്ക്....

ബുധനാഴ്ച രാവിലെ 8.30നായിരുന്നു കോട്ടയം മെഡിക്കല്‍ കോളജ് പഴയ അത്യാഹിത വിഭാഗത്തിലെ കെട്ടിടത്തിന്റെ അന്വേഷണ കൗണ്ടറിന് മുന്നിലായിരുന്നു സംഭവം.
ഒ.പി. ടിക്കറ്റ് എടുക്കാന്‍ ക്യൂവില്‍നിന്ന രോഗികള്‍ ശബ്ദം കേട്ടപാടെ ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.
വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ കാണുന്നതിന് ഒ.പി. ടിക്കറ്റ് എടുക്കാന്‍ രോഗികളുടെ നീണ്ട നിരയായിരുന്നു.
ഇതിനിടെ സീലിങ് അടര്‍ന്നു വീണ ശബ്ദംകേട്ട് ക്യൂവില്‍ നിന്നവര്‍ ഓടി മാറിയതിനാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല. ജീവനക്കാരെത്തി സീലിങ് പൂര്‍ണമായി നീക്കം ചെയ്തു.
https://www.facebook.com/Malayalivartha


























