എടിഎം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളുടെ ആദ്യഘട്ട വിതരണം നവംബര്‍ ഒന്നുമുതല്‍

എടിഎം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളുടെ ആദ്യഘട്ട വിതരണം നവംബര്‍ ഒന്നുമുതല്‍ . സിവില്‍ സപ്ലെസ് മന്ത്രി ജിആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. 25 രൂപയാണ് പരമ്ബരാഗത റേഷന്‍ കാര്‍ഡില്‍ നിന്ന് സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാനുള്ള ഫീസ്.
എന്നാല്‍ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമായിരിക്കും. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവയാണ് ഈ റേഷന്‍ കാര്‍ഡിന്റെ മുന്‍വശത്ത് ഉണ്ടാകുക.
പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍, വീട് വൈദ്യുതികരിച്ചിട്ടുണ്ടോ, എല്‍പിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പുറക് വശത്തും ഉണ്ടാകും.താലൂക്ക് സപ്ലൈ ഓഫീസിലോ, സിവില്‍ സപ്ലൈസ് പോര്‍ട്ടലിലോ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കാം.
കാര്‍ഡിന് അംഗീകാരം ലഭിച്ചാല്‍ സിവില്‍ സപ്ലൈസ് സൈറ്റില്‍ നിന്നും പിഡിഎഫ് പ്രിന്റ് എടുത്തോ, സപ്ലൈ ഓഫീസില്‍ നിന്നും സ്മാര്‍ട്ട് കാര്‍ഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാം. തിരിച്ചറിയല്‍ കാര്‍ഡായും ഉപയോഗിക്കാന്‍ സാധിക്കും എന്നതും ഈ കാര്‍ഡിന്റെ പ്രത്യേകതയാണ്.
"
സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വരുന്നതോടെ റേഷന്‍ കടകളിലെ ഇപോസ് യന്ത്രങ്ങളില്‍ ഇനി ക്യൂആര്‍ കോഡ് സ്‌കാനറും ഉണ്ടാകും.
https://www.facebook.com/Malayalivartha

























