42-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും! ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി.. ആശംസയുമായി പ്രമുഖരുള്‍പ്പെടെ നിരവധിപേർ..

മുഖ്യമന്ത്രി പിണറായിവിജയന്റെ രണ്ടവരവും ഇരുകയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്. ഇപ്പോഴിതാ 42-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്ന തലക്കെട്ടോടെ ഇരുവരുടെയും ഫോട്ടോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1979 സെപ്റ്റംബര്‍ 2 നായിരുന്നു ഇവരുടെ വിവാഹം. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
പ്രമുഖരുള്‍പ്പെടെയുള്ളവര്‍ ആശംസ അറിയിച്ചിട്ടുണ്ട്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി ചടയന്‍ ഗോവിന്ദനാണ് പിണറായിയുടെയും കമലയുടെയും വിവാഹത്തിന് ആളുകളെ ക്ഷണിച്ചത്. 'സുഹൃത്തേ, സ: പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടി മാസ്റ്ററുടെ (ഒഞ്ചിയം) മകള്‍ കുമാരി ടി. കമലയും തമ്മിലുള്ള വിവാഹം 1979 സെപ്റ്റംബര്‍ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ച് നടത്തുന്നതാണ്.
തദവസരത്തില്‍ താങ്കളുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചടയന്‍ ഗോവിന്ദന്‍, സെക്രട്ടറി, കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി, കണ്ണൂര്‍ ജില്ലാ കമ്മറ്റി. മുഖ്യമന്ത്രിയുടെ വിവാഹക്ഷണക്കത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു. സമ്മാനങ്ങള്‍ സദയം ഒഴിവാക്കുക'- എന്നായിരുന്നു ക്ഷണപത്രത്തിലെ ഉള്ളടക്കം.
https://www.facebook.com/Malayalivartha


























