Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

നിലവിലുള്ള എല്ലാ നിയമങ്ങളും കോടതിവിധികളും ലംഘിച്ചും കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചും വെട്ടിപ്പ് നടത്തുവാൻ കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോകായുക്ത മുമ്പാകെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പെറ്റീഷൻ ഫയൽ ചെയ്തു

02 SEPTEMBER 2021 12:11 PM IST
മലയാളി വാര്‍ത്ത

മരം വെട്ടുമായി ബന്ധപ്പെട്ട് ലോകായുക്തയ്ക്ക് പരാതിനൽകി കുമ്മനം രാജശേഖരൻ. നിലവിലുള്ള എല്ലാ നിയമങ്ങളും കോടതിവിധികളും ലംഘിച്ചും കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചും വെട്ടിപ്പ് നടത്തുവാൻ കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരെയാണ് പെറ്റീഷൻ ഫയൽ ചെയ്തത്.ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തന്റെ നിലപാടുകൾ അദ്ദേഹം തുറന്നടിച്ചു. കുറിപ്പ് ഇങ്ങനെ;

.നിലവിലുള്ള എല്ലാ നിയമങ്ങളും കോടതിവിധികളും ലംഘിച്ചും കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചും വെട്ടിപ്പ് നടത്തുവാൻ കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ലോകായുക്ത മുമ്പാകെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പെറ്റീഷൻ ഫയൽ ചെയ്തു.

ലോകായുക്ത ആക്ടിന്റെ 14, 15 സെക്ഷൻ പ്രകാരം കർശന നടപടികൾക്കും അന്വേഷണത്തിനും ഉത്തരവിടണമെന്നും പെറ്റീഷനിൽ ആവശ്യപ്പെട്ടു. 2020 മാർച്ച് 11 നും ഒക്ടോബർ 24 നും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവുകളാണ് കൂട്ടമരംകൊള്ളക്ക് ഇടയാക്കിയത്.

ഈ ഉത്തരവിന്റെ വെളിച്ചത്തിൽ കോടികളുടെ മരം 100 ദിവസങ്ങൾ കൊണ്ട് വെട്ടി മുറിച്ചുമാറ്റാൻ മരം മാഫിയകൾക്ക് മനപ്പൂർവം അവസരം നൽകി. സംരക്ഷിത മരങ്ങളെല്ലാം വെട്ടി മാറ്റി എന്ന ഉറപ്പായ സാഹചര്യത്തിലാണ് 100 ദിവസങ്ങൾക്കുശേഷം 2021ഫെബ്രുവരി എട്ടിന് ഉത്തരവുകൾ സർക്കാർ പിൻവലിച്ചത്.

എഡിജിപിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണംകൊണ്ട് കുറ്റവാളികളെ പിടികൂടാനാവില്ല. ഭൂവുടമകളായ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കെതിരെ കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് സംഘം ശ്രമിക്കുന്നത്.

മരംമുറിക്കാൻ ഉത്തരവിട്ട റവന്യു വനം മേധാവികളും അതിന് നിർദ്ദേശം കൊടുത്ത വകുപ്പ് മന്ത്രിമാരും ആണ് യഥാർത്ഥ കുറ്റവാളികൾ. 2019 ജൂൺ 27ന് റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സംയുക്ത യോഗത്തിൽ വനംവകുപ്പ് മന്ത്രി മരം മുറിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി തീരുമാനം എടുത്ത ജൂലൈ 18 ലെ സംയുക്ത യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

2020ഫെബ്രുവരി5ന് കൂടിയ യോഗമാണ് ഉത്തരവുകൾ ഇറക്കാനും ചന്ദനമരമൊഴികെ ഏതൊരു മരവും മുറിക്കാൻ അനുവാദം നൽകുവാനും തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചത്. ജോയിന്റ് സെക്രട്ടറി ഗിരിജാ കുമാരി റെവന്യൂ ഫയലിൽ തന്റെ എതിർപ്പ് രേഖപെടുത്തിയെങ്കിലും ഫലമുണ്ടായില്ല.

വയനാട്, ഇടുക്കി പ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകളിൽ രജിസ്റ്ററുകൾ പരിശോധിക്കാനും മുറിച്ചുമാറ്റിയ മരങ്ങളുടെ കണക്കെടുക്കാനും ഉള്ള ചുമതല കെ. എഫ്. ആർ. എെ പോലുള്ള ഏജൻസികളെ ഏൽപ്പിക്കണമെന്നും പരാതിയിൽ ആവശ്യപെട്ടിട്ടുണ്ട്.

മരം മുറിക്കുന്നതിനെതിരെ രണ്ട് ഹൈക്കോടതി വിധികൾ നിലവിലുണ്ട്. മാത്രവുമല്ല ടി.എൻ ഗോദവർമ്മൻ തിരുമുൽപാട് കേസിന്റെ വിധിയിൽ മരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കോടതി പ്രത്യേകം ചൂണ്ടികാട്ടിയിട്ടുണ്ട് . ഇതിനെയെല്ലാം മറികടന്നാണ് രണ്ട് മന്ത്രിമാരും റവന്യു വനം മേധാവികളും ചേർന്ന് കൂട്ടമരംവെട്ടിന് അനുമതി നൽകിയത്.

മരം കൊള്ളക്കാർക്ക് വേണ്ടി കേരള സംസ്ഥാനത്തെ വിട്ടുകൊടുക്കുക വഴി പാരിസ്ഥിക വിനാശവും സർക്കാരിന് വൻ റവന്യു നഷ്ടവും ഉണ്ടായിട്ടുണ്ട്.
കേരള ഫോറസ്റ്റ് ആക്ട് 1961, മരംമുറിക്കൽ നിയന്ത്രണനിയമം 1974, ഫോറസ്റ്റ് കൺസർവേഷൻ ആക്ട് 1980, കേരളം ഭൂവിനിയോഗ നിയമം 1960, കേരള വൃക്ഷ സംരക്ഷണ നിയമം 1986, വനേതര സ്ഥലങ്ങളിലെ വൃക്ഷ വളർച്ച സംരക്ഷണ നിയമം 2005 തുടങ്ങി മരങ്ങളുടെ സംരക്ഷണത്തിന് ശക്തമായ നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് അവക്ക് വിരുദ്ധമായി വിവാദ ഉത്തരവുകൾ ഇറക്കിയത്.

ഇത് മനപ്പൂർവം ചില ശക്തികൾക്ക് കൊള്ളലാഭം ഉണ്ടാക്കാനും വൃക്ഷസമ്പത്ത് കൊള്ളയടിക്കാനും ആവാസവ്യവസ്ഥകൾ തകർക്കാനും അവസരമൊരുക്കുകയായിരുന്നു എന്ന് പെറ്റിഷനിൽ ചൂണ്ടിക്കാട്ടി.

ചീഫ് സെക്രട്ടറി, റവന്യൂ ഫോറസ്റ്റ് പ്രിൻസിപ്പൽസെക്രട്ടറിമാർ, മുൻ മന്ത്രിമാരായ ഇൗ ചന്ദ്രശേഖരൻ, കെ രാജു, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ്, മുഖ്യ വനപാലകൻ പി.കെ. കേശവൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയ തിലകൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി വി.വേണു എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends