കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു പേര്‍ മരിച്ചു..... നിരവധി പേരെ കാണാതായി, കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലു പേര്‍ മരിച്ചു..... നിരവധി പേരെ കാണാതായി. മൂന്നു പേരുടെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ മത്സ്യത്തൊഴിലാളികളും തീരസംരക്ഷണസേനയും ചേര്‍ന്ന് നടത്തുകയാണ്. അഴീക്കല്‍ പൊഴിക്ക് സമീപം രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.
ആലപ്പുഴ വലിയ അഴീക്കലില്‍ നിന്നുള്ള 'ഓംകാരം' എന്ന വള്ളമാണ് മറിഞ്ഞത്. ആലപ്പുഴയില്‍ നിന്നും പുറപ്പെട്ട വള്ളം കരുനാഗപ്പള്ളി ഭാഗത്ത് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍പ്പെട്ട വള്ളം കരയിലേക്ക് വലിച്ച് അടിപ്പിച്ചിട്ടുണ്ട്.വള്ളത്തില്‍ 16 പേര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha

























