വയനാട് ജില്ലയിലെ എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് ഇന്നു മുതല്‍... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് നടക്കും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവിന് ഇന്നാണ് തുടക്കമാകുന്നത്.
സെപ്തംബര്‍ 3, 4, 5 തീയതികളില്‍ രാവിലെ 9 മുതല്‍ 3 വരെയാണ് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ്. കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി. സ്‌കൂള്‍, മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി. സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്.എസ് എന്നീ കേന്ദ്രങ്ങളിലായാണ് ഡ്രൈവ് നടത്തുന്നത്. കോവാക്‌സിന്‍ ആയിരിക്കും ഈ മൂന്ന് സ്ഥലങ്ങളിലും നല്‍കുക.
രണ്ടാം ഡോസ് വാക്‌സിനേഷന്‍ കോവാക്‌സിന്‍ എടുക്കാനുളളവര്‍ക്കും ഈ ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കും. വിദ്യാലയങ്ങളിലെ എല്ലാ ജീവനക്കാരും കുടുംബാംഗങ്ങളും (18 ന് വയസ്സിന് മുകളില്‍ ഉള്ളവര്‍) നിര്‍ബന്ധമായും ഈ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























