മദ്യപിച്ച് ലക്കു കെട്ട പിതാവ് എട്ടാംക്ലാസുകാരനായ മകനെ കൊണ്ട് കാര്‍ ഓടിപ്പിച്ചു... തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്കു വരുന്നതിനിടെയാണ് സംഭവം, ചാത്തന്നൂരില്‍ വച്ച് പോലിസ് പിടികൂടി, പിതാവ് റിമാന്റില്‍

മദ്യപിച്ച് ലക്കു കെട്ട പിതാവ് എട്ടാംക്ലാസുകാരനായ മകനെ കൊണ്ട് കാര്‍ ഓടിപ്പിച്ചു... തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്കു വരുന്നതിനിടെയാണ് സംഭവം, ചാത്തന്നൂരില്‍ വച്ച് പോലിസ് പിടികൂടി, പിതാവ് റിമാന്റില്‍.
എട്ടാംക്ലാസ് കാരനായ മകനെക്കൊണ്ടാണ് കാര്‍ ഓടിപ്പിച്ചത്്. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറിനെയാണ് റിമാന്റ് ചെയ്തത്.
മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ 13 വയസുകാരനായ മകനെ ഡ്രൈവറാക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്കുവരുന്നതിനിടെ ചൊവ്വാഴ്ച രാത്രി എട്ടിന് ചാത്തന്നൂര്‍ ജങ്ഷനില്‍വെച്ചാണ് ഇയാളെ പോലീസ് പിടികൂടുന്നത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. കാറിന് ഇന്‍ഷ്വറന്‍സ് ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. മലപ്പുറത്താണ് കുട്ടി പഠിക്കുന്നത്.
"
https://www.facebook.com/Malayalivartha


























