Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ അപ്രതീക്ഷിത നീക്കം;കാവ്യയ്ക്ക് പിന്നാലെ സംവിധായകന്‍ നാദിര്‍ഷ ഇന്ന് കോടതിയിലേക്ക്; ആ ഒരു കോടി ?

03 SEPTEMBER 2021 12:57 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ അപ്രതീക്ഷിത നീക്കം. സംവിധായകന്‍ നാദിര്‍ഷ ഇന്ന് കോടതിയിലേക്ക്. ദിലീപിന്റെ സൃഹൃത്തായ നാദിർഷയെ വിസ്തരിക്കാനൊരുങ്ങുകയാണ് കോടതി . എന്തും സംഭവിക്കാവുന്ന മണിക്കൂറുകളാണ് .

കൂറ് മാറുമോ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുമോ എന്നുള്ള കാര്യങ്ങൾ ആകാംഷയോടെ നോക്കിയിരിക്കുകയാണ് . കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിലാണ് നാദിര്‍ഷ ഹാജരാകുക. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കേസിലെ പ്രതികളില്‍ നിന്ന് ഭീഷണിയുണ്ടായതായി നാദിര്‍ഷയും ദിലീപും നേരത്തെ വ്യക്തമാക്കി .

ഇരുവരും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ കാര്യവുമായി കൂടുതല്‍ വിവരങ്ങള്‍ സാക്ഷിവിസ്താരത്തിനിടെ നാദിര്‍ഷ വിശദീകരിച്ചേക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നാദിര്‍ഷക്ക് വന്ന ഫോണ്‍ വലിയ വിവാദമായിരുന്നു.

ദിലീപിനെ കുടുക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്ന ആരോപണത്തിന് ഇത് കാരണമായിരുന്നു. പണം ആവശ്യപ്പെട്ടാണ് വിളിച്ചത്. കേസില്‍ ആദ്യം അറസ്റ്റിലയാത് സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയാണ്. ഇയാളുടെ സഹതടവുകാരനായിരുന്ന വിഷ്ണു ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു നാദിര്‍ഷയുടെയും ദിലീപിന്റെയും ആക്ഷേപം.

 

 

 

ഒന്നര കോടി രൂപ ആവശ്യപ്പെട്ട് വിഷ്ണു ഫോണില്‍ ബന്ധപ്പെട്ടുവെന്നും പണം കൈമാറിയില്ലെങ്കില്‍ ദിലീപിനെ കേസില്‍ കുടുക്കുമെന്നുമായിരുന്നുവത്രെ ഭീഷണി. ദിലീപ് കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പാണ് ഭീഷണി കോള്‍ വന്നതും നടന്‍ പോലീസില്‍ പരാതി നല്‍കിയതും.

ഒന്നര കോടി രൂപ തന്നില്ലെങ്കില്‍ ദിലീപിനെ കേസില്‍ കുടുക്കുമെന്നായിരുന്നുവത്രെ ഭീഷണി. നിങ്ങള്‍ ഒന്നര കോടി നല്‍കിയില്ലെങ്കില്‍ രണ്ടര കോടി രൂപ നല്‍കാന്‍ വേറെ ആളുണ്ടെന്നും ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഭീഷണിപ്പെടുത്തി വന്ന ഫോണിന്റെ ശബ്ദരേഖയും മറ്റു വിവരങ്ങളും സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി എന്നാണ് വിവാദം കത്തി നിന്ന വേളയില്‍ ദിലീപും നാദിര്‍ഷയുമെല്ലാം സൂചിപ്പിച്ചിരുന്നത്. ദിലീപിനെ നേരിട്ട് വിളിക്കാന്‍ ശ്രമിച്ചു.

നടക്കാത്തതിനെ തുടര്‍ന്ന് നാദിര്‍ഷയെയും ദിലീപിന്റെ സഹായിയെയും ഫോണില്‍ ബന്ധപ്പെട്ടാണ് ബ്ലാക്ക്‌മെയില്‍ ചെയ്തത് എന്നും പരാതിയിലുണ്ട്. തന്നെ കേസില്‍ കുടുക്കാന്‍ ചില കളികള്‍ നടന്നുവെന്ന സംശയമാണ് ദിലീപ് അന്ന് പ്രകടിപ്പിച്ചത്.

ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും താരം ആരോപിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ കാര്യമായ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നില്ല. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകുകയായിരുന്നു

മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവന്‍ ഉള്‍പ്പടെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. അക്രമത്തിന് ഇരയായ നടിയോട് ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാൽ വിസ്താരത്തിനിടെ നടി കാവ്യാ മാധവൻ കൂറുമറിയത് പ്രോസിക്യൂഷന് തിരിച്ചടിയായി. കാവ്യയെ ഒന്നിലധികം ദിവസങ്ങളില്‍ വിസ്തരിച്ച ശേഷമാണ് നാദിര്‍ഷ വിസ്താരത്തിന് വേണ്ടി കോടതിയില്‍ എത്തുന്നത്.

2017 ഫെബ്രുവരി 17നാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായി. പിന്നീടാണ് ഭീഷണി കോള്‍ വിവരം പുറത്തുവന്നത്.

എന്നാല്‍ നടി ആക്രമിക്കപ്പെട്ടത് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന വിവരങ്ങളും പോലീസിന് ലഭിച്ചു. ദിലീപിനെയും നാദിര്‍ഷയെയും ഒരുമിച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ശേഷമാണ് 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലായത്. 85 ദിവസത്തിന് ശേഷം നടന് ജാമ്യം ലഭിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (3 minutes ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (2 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (2 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (2 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (2 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (2 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (3 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (3 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (3 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (4 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

Malayali Vartha Recommends