നോക്കുകൂലി കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണ്... കേരളത്തില്‍ നിന്ന് നോക്കുകൂലി രീതി തുടച്ച് നീക്കണമെന്ന് ഹൈക്കോടതി

നോക്കുകൂലി കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നും കോടതി . കേരളത്തില്‍ നിന്ന് നോക്കുകൂലി രീതി തുടച്ച് നീക്കണമെന്ന് ഹൈക്കോടതി. കേരളത്തെ പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.
ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പക്ഷേ ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണമെന്നും കോടതി വ്യക്തമാക്കി. ചുമട്ട് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha

























