പണക്കിഴി വിവാദത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ നഗരസഭയ്ക്കു പുറത്ത് കൂടുതല്‍ പൊലീസ് ഉദോഗസ്ഥർ; തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സനെതിരെ റീത്ത് വെച്ച് വൻ പ്രതിഷേധം

തൃക്കാക്കര നഗരസഭയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിക്ഷേധം ആളിക്കത്തുകയാണ്. ഇന്നും ശക്തമായ രീതിയിൽ പ്രതിപക്ഷ പ്രതിഷേധമാണ്. ചെയര്‍പേഴ്സണ്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. അഴിമതിയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്നു ആരോപിച്ച് നഗരസഭാ സെക്രട്ടറിയുടെ ഓഫീസിനു മുന്‍പില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ റീത്ത് വെച്ചു പ്രതിഷേധിച്ചു.
അതേസമയം ചെയര്‍പേഴ്സന് സംരക്ഷണം ഉറപ്പാക്കണമെന്ന ഹൈകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ നഗരസഭയില്‍ പൊലീസ് സുരക്ഷമാക്കിയിരിക്കുകയാണ്.വിവാദങ്ങള്‍ക്ക് പിന്നാലെ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍ ഇന്നും നഗരസഭയിലെത്തിയില്ലെങ്കിലും അകത്തും പുറത്തും പ്രതിഷേധം ശക്തമായിരുന്നു.
ചെയര്‍പേഴ്സണ്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ മുന്നിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. നഗരസഭയ്ക്ക് അകത്തെ ചെയര്‍പേഴ്സന്‍്റെ കാബിനു മുന്‍പില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ സമരം ഇന്നും തുടര്‍ന്നു.
പണക്കിഴി വിവാദത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ നഗരസഭയ്ക്കു പുറത്ത് കൂടുതല്‍ പൊലീസ് ഉദോഗസ്ഥരെ വിന്യസിച്ചു. നഗര സഭ അധ്യക്ഷക്ക് സുരക്ഷാ ഉറപ്പാക്കണമെന്നു കഴിഞ്ഞ ദിവസം ഹൈകോടതിയുടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പൊലിസ് നടപടി. നിലവില്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ തുടര്‍ നടപടിയിലേക്ക് കടക്കാനാണ് വിജിലന്‍സ് അന്വേഷണ സംഘത്തിന്‍്റെ തീരുമാനം.
https://www.facebook.com/Malayalivartha

























