ഓണസമ്മാന വിവാദത്തില്‍ തൃക്കാക്കര നഗരസഭയിൽ പ്രതിഷേധം രൂക്ഷം: സ്വന്തം മുറിയുടെ പൂട്ട് തുറക്കാന്‍ കഴിയാതെ ചെയര്പേഴ്‌സണ്

ഓണസമ്മാന വിവാദത്തില്‍ തൃക്കാക്കര നഗരസഭയില്‍ നാടകീയമായ സംഭവങ്ങള്‍ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. ഇന്നും നാടകീയ രംഗങ്ങള്‍ ആണ് നടന്നത്. സ്വന്തം മുറിയുടെ പൂട്ട് തുറക്കാന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന് കഴിഞ്ഞില്ല. പ്രതിപക്ഷം പൂട്ട് താന്‍ അകത്തേയ്ക്ക് കയറാതിരിക്കാന്‍ നശിപ്പിച്ചതാണെന്ന് അജിത തങ്കപ്പന്‍ ആരോപിച്ചു.
തൃക്കാക്കര നഗരസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചെയര്‍പേഴ്‌സണ് പൊലീസ് സംരക്ഷണം നല്‍കാത്തതിനെതിരെ ഹൈക്കോടതി ഇന്ന് രംഗത്തെത്തിയിരുന്നു.ചെയര്‍പേഴ്‌സണ് സംരക്ഷണം നല്‍കാത്തതില്‍ വിശദീകരണം ചോദിച്ച് പൊലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
പോലീസിനോട് കോടതി സംരക്ഷണം ഒരുക്കാത്തതില്‍ വിശദീകരണം ചോദിച്ചിരിക്കുന്നത് വിജിലന്‍സ് ഡയറക്ടറേറ്റിന്റെ അനുമതി ഓണസമ്മാന വിവാദത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തേടിയതിന് പിന്നാലെയാണ്.
https://www.facebook.com/Malayalivartha

























