മദ്യപിച്ചശേഷം പെൺകുട്ടിയുടെനേരെ പത്ത് വയസുകാരിക്ക് നേരെ നഗ്നത പ്രദര്‍ശനവും മര്‍ദ്ദനവും;പ്രതി പിടിയില്‍

കൊല്ലത്ത് പത്ത് വയസ്സുകാരിയുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം വെണ്‍മണിച്ചിറ ചരുവിള വീട്ടില്‍ ഷെമീര്‍ (37) ആണ് പിടിയിലായത്. മദ്യപിച്ച ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയുടെ നേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയും മര്‍ദിക്കുകയൂം ചെയ്തത്. കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു.
പോക്സോ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍ എം.സി എസ്.ഐമാരായ സുജിത് ജി. നായര്‍, എസ്.ആര്. സംഗീത, പി.ജി. അഷ്ടമന്‍, സി.പി.ഒ രമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























