കോവിഡ് വ്യാപനതോത് വര്‍ദ്ധിക്കുന്നതില്‍ സുപ്രീംകോടതിക്ക് ആശങ്ക.... സെപ്തംബര്‍ ആറിന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷ ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി...

കോവിഡ് വ്യാപനതോത് വര്‍ദ്ധിക്കുന്നതില്‍ സുപ്രീംകോടതിക്ക് ആശങ്ക.... സെപ്തംബര്‍ ആറിന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷ ഒരാഴ്ചത്തേക്ക് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി... ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഋഷികേശ് റോയ്, സി.ടി. രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
പരീക്ഷ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തില്‍ എ. റസൂല്‍ ഷാനാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കേരളത്തില്‍ കൊവിഡ് കുതിപ്പ് തുടരുകയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 70 ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യങ്ങളൊന്നും പരിഗണിക്കാതെയുള്ള തീരുമാനത്തില്‍ കോടതി അമ്പരപ്പ് പ്രകടിപ്പിച്ചു.
പരീക്ഷയ്‌ക്കെത്തുന്ന ഒരു കുട്ടിയ്ക്ക് പോലും കൊവിഡ് വരില്ലെന്ന് ഉറപ്പ് നല്‍കാന്‍ ആകുമോയെന്ന് ബെഞ്ച് ആരാഞ്ഞു. അക്കാര്യത്തില്‍ ഉറപ്പ് നല്‍കാനാകില്ലെന്ന് സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ മറുപടി നല്‍കി. തുടര്‍ന്ന് കേസ് വീണ്ടും പരിഗണിക്കുന്ന 13 വരെ പരീക്ഷ സ്റ്റേ ചെയ്യുകയാണെന്ന് കോടതി വ്യക്തമാക്കി.
അതേസമയം പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ 13 നകം കൈമാറും. കോടതിയുടെ അന്തിമവിധി വന്നശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha


























