അമ്പരപ്പ് വിട്ടുമാറാതെ പ്രദേശവാസികൾ; ചെറുവണ്ണൂരില്‍ കിണര്‍ വെള്ളം തിളച്ച് മറിയുന്നു

ചെറുവണ്ണൂരില്‍ കിണറിലെ വെള്ളം തിളച്ച് മറിയുന്നത് നാട്ടുകാര്‍ക്ക് വിസ്മയ കാഴ്ച്ചയായി. ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൂവന്‍ കുന്നുമ്മേല്‍ ആബിദിന്‍റെ വീട്ടുവളപ്പിലെ കിണറിലെ വെള്ളമാണ് തിളച്ചു മറിയുന്നത്.
വെള്ളത്തിന് നിറമാറ്റവും സംഭവിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ മുതലാണ് കിണര്‍ വെള്ളത്തിന്‍റെ രൂപ മാറ്റം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. നാലടിയോളം വെളളമുയര്‍ന്നിരുന്നു. വാര്‍ത്ത അറിഞ്ഞതോടെ നിരവധി ആളുകളാണ് ഈ വിസ്മയ കാഴ്ച കാണാനെത്തുന്നത്.
വൈകീട്ടോടെ തിളച്ച് മറിയുന്നതിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.ടി. രാധ, വാര്‍ഡ് മെംബര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ജിയോളജി വകുപ്പിനെ വിവരമറിയിച്ചതായും പരിശോധന നടത്താന്‍ അവര്‍ തിങ്കളാഴ്ച എത്തുമെന്നും പ്രസിഡന്‍റ് പറഞ്ഞു.
https://www.facebook.com/Malayalivartha
























