സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരും; കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന സാഹചര്യം മുന്‍കൂട്ടിക്കണ്ട് ബഹുമുഖ പ്രതിരോധ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈക്കൊണ്ട രാത്രികാല യാത്രാ നിയന്ത്രണം, ഞായറാഴ്ചയുള്ള ലോക്ക്ഡൗണ്‍ എന്നിവ തുടരണമെന്ന് ശനിയാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡബ്ല്യുഐപിആര്‍ ഏഴിന് മുകളിലുള്ള വാര്‍ഡുകളിലെ ലോക്ക്ഡൗണ്‍ തുടരാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച് വിശദമായ പരിശോധന ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന സാഹചര്യം മുന്‍കൂട്ടിക്കണ്ട് ബഹുമുഖ പ്രതിരോധ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് കോവിഡ് കേസുകളില്‍ പ്രതീക്ഷിച്ച വര്‍ധന ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ന് കരുതി ഈ കാലയളവില്‍ കോവിഡ് കേസുകളിലുണ്ടായ വര്‍ധനവിനെ ചുരുക്കിക്കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിനേഷന്‍ ഏതെങ്കിലും തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയില്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍ അവിടെ പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























