കളരി അഭ്യസിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുരുക്കളെ റിമാന്‍ഡ് ചെയ്തു

കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്ന കളരിസംഘത്തില്‍ കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കളരിഗുരുക്കള്‍ പേരാമ്ബ്ര പുറ്റംപൊയില്‍ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനെ (45) കാക്കൂര്‍ പൊലീസ് അറസ്റ്റുചെയ്തു. പ്രതിയെ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. സംഘപരിവാര്‍ ബന്ധമുള്ള ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
2019 ല്‍ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കാക്കൂര്‍ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ പേരാമ്ബ്രയിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
കളരിസംഘത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയായിരുന്നു. സംഘപരിവാറിന്റെ ഇഷ്ടതോഴനായി അറിയപ്പെടുന്നയാളാണ് സ്വാമി. ഇദ്ദേഹവുമായി അടുത്തബന്ധമുള്ളയാളാണ് മജീന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ കണ്ണൂര്‍ ചെറുതാഴം മണ്ടൂര്‍ കൊവ്വല്‍ കളരിയിലെ പരത്തി ഹൗസില്‍ വിജേഷിനെ ഒളിവില്‍ കഴിയവേ 2019ല്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ നിന്നാണ് പൊലിസ് പിടികൂടിയത്.
https://www.facebook.com/Malayalivartha
























