'കേരളത്തിലെ കോണ്‍ഗ്രസിലെ അവസാന വാക്ക് കെപിസിസി പ്രസിഡന്റെ തന്നെ'; നിലപാട് വ്യക്ത്യമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങള്‍ക്കല്ല, പിണറായിക്കും ബിജെപി നേതാക്കള്‍ക്കുമാണ് കോണ്‍ഗ്രസുകാര്‍ ഉരുളയ്ക്കുപ്പേരി എന്ന നിലയില്‍ മറുപടി നല്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റിനിര്‍ത്താനാകില്ല. പലര്‍ക്കും പരിഭവങ്ങളും വിദ്വേഷങ്ങളും ഉണ്ടാകും. അതു മാറ്റിവയ്ക്കണം. കേരളത്തിലെ കോണ്‍ഗ്രസിലെ അവസാന വാക്ക് കെപിസിസി പ്രസിഡന്റ് തന്നെയാണ്.
തൃശൂര്‍ ഡിസിസി പ്രസിഡന്റായി ജോസ് വള്ളൂര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വി.ഡി. സതീശന്.കോണ്‍ഗ്രസിലെ അഭിപ്രായങ്ങളോടു ധാര്‍ഷ്ട്യത്തിന്റെ ഭാഷയിലല്ല, സമന്വയത്തിന്റെ ഭാഷയിലായിരിക്കും സമീപനം. ചവിട്ടേറ്റു കിടക്കുന്ന ഒരുപാടു പേര് പാര്‍ട്ടിയിലുണ്ട്. അവരുടെ സങ്കടങ്ങള്‍ എനിക്കു പെട്ടെന്നു മനസിലാകും. അത്രമാത്രമേ താന്‍ ഇപ്പോള്‍ പറയുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























