Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മനപ്പായസം കുടിച്ച് കുടിയന്‍മാര്‍... കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിലെ മദ്യ വില്‍പനയ്‌ക്കെതിരെ വിവാദം പൊടിപൊടിക്കുന്നു; കൊട്ടാരക്കര മാതൃകയുമായി പിന്തുണച്ച് ഗണേഷ് കുമാര്‍; നേരിട്ട് മദ്യക്കച്ചവടത്തിനില്ലെന്ന് കെ.എസ്.ആര്‍.ടി.സി.; ശ്രമിച്ചത് വരുമാനമുണ്ടാക്കാന്‍

06 SEPTEMBER 2021 10:31 AM IST
മലയാളി വാര്‍ത്ത

മദ്യ വില്‍പന ശാലകള്‍ പ്രധാന ദേശീയ പാതകളില്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന കോടതി വിധിയെ തുടര്‍ന്ന് ഇപ്പോള്‍ എവിടെയൊക്കെയാണെന്ന് ആര്‍ക്കും അറിയാന്‍ പാടില്ല. കുടിയന്‍മാരുടെ ഈ ദു:ഖം കണ്ടിട്ടോ എന്തോ ബസിറങ്ങുന്ന സ്ഥലത്ത് തന്നെ ബസ് സ്റ്റാന്റില്‍ തന്നെ മദ്യവില്‍പന ശാലകള്‍ തുടങ്ങുമെന്നുള്ള വാര്‍ത്തയാണ് വരുന്നത്. അങ്ങനെ വന്നാല്‍ ഇരുട്ടിന്റെ മറവില്‍ ബസ് സ്റ്റാന്റ് പരിസരം എന്താകുമെന്ന് കണ്ടറിയാം.

അതേസമയം കൊട്ടാരക്കര മാതൃകയുമായി കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. രംഗത്തെത്തി. കൊട്ടാരക്കരയിലെ ബിവറേജസ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത് സ്വകാര്യ ബസ്സ്റ്റാന്‍ഡിലെ കെട്ടിടത്തിലാണെന്നാണ് ഗണേഷ് ചൂണ്ടിക്കാട്ടിയത്.

 



ബിവറേജസ് കോര്‍പ്പറേഷന് കെട്ടിടം വാടകയ്ക്കു കൊടുക്കാന്‍ തീരുമാനിച്ചത് ഇത്രയും വലിയൊരു പൊല്ലാപ്പാകുമെന്ന് കെ.എസ്.ആര്‍.ടി.സി. പ്രതീക്ഷിച്ചിരുന്നില്ല. കെ.എസ്.ആര്‍.ടി.സി. നേരിട്ട് മദ്യക്കച്ചവടം തുടങ്ങി എന്ന വിധത്തിലാണ് വിമര്‍ശനങ്ങളും ആക്ഷേപങ്ങളും. സാമൂഹിക മാധ്യമങ്ങളില്‍ കണ്ടക്ടറെയും സ്‌റ്റേഷന്‍ മാസ്റ്ററെയുമൊക്കെ മദ്യവില്‍പ്പനക്കാരായി ചിത്രീകരിച്ചുകൊണ്ട് ട്രോളുകളുടെ പെരുമഴയാണ്.

ശമ്പളം നല്‍കാന്‍പോലും വഴിയില്ലാതെ വലയുന്ന കോര്‍പ്പറേഷന്‍ വരുമാനം കൂട്ടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍ പരമാവധി കെട്ടിടങ്ങള്‍ വാടകയ്ക്കു കൊടുക്കാനാണ് ശ്രമം.

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പുതിയ ഷോപ്പുകള്‍ക്ക് നെട്ടോട്ടമോടുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ യാദൃച്ഛികമായാണ് കെ.എസ്.ആര്‍.ടി.സി. മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ മുന്നില്‍പ്പെട്ടത്. ബസ് സര്‍വീസിനും യാത്രക്കാര്‍ക്കും അസൗകര്യമുണ്ടാക്കരുത് എന്നുമാത്രമാണ് കെ.എസ്.ആര്‍.ടി.സി. മുന്നോട്ടുവെച്ച നിബന്ധന. മറ്റാരെക്കാളും കുറഞ്ഞതുകയ്ക്ക് കെട്ടിടം ലഭിക്കുമെന്നതാണ് ബിവറേജസ് കോര്‍പ്പറേഷന്റെ നേട്ടം.



ബിവറേജസ് കോര്‍പ്പറേഷനു വേണമെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യുടെ സ്ഥലത്ത് കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യാം. ഉപയോഗശൂന്യമായ ഭൂമി നിശ്ചിതകാലത്തേക്കു കൈമാറാന്‍ കെ.എസ്.ആര്‍.ടി.സി. തയ്യാറാണ്.

മാറ്റിസ്ഥാപിക്കേണ്ട 153 ഷോപ്പുകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ ബിവറേജസ് ശ്രമം തുടങ്ങിയപ്പോള്‍ മുതല്‍ പല എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. സ്ഥലപരിമിതിയുള്ള ഷോപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ പൂട്ടേണ്ടിവരും. ഇതിന്റെ നേട്ടം ബാറുടമകള്‍ക്കു ലഭിക്കും.

അതേസമയം കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ കോംപ്ലക്‌സുകളില്‍ മദ്യം വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ രംഗത്തെത്തി. പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്ക് സുധീരന്‍ കത്തയച്ചു. തെറ്റായ മദ്യനയം തിരുത്തണമെന്നും പുതിയ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും കത്തിലുണ്ട്.



ജനങ്ങളെ മദ്യം കുടിപ്പിച്ചേ തീരൂ എന്ന പിടിവാശിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങളോട് കാണിക്കുന്ന കടുത്ത ദ്രോഹമാണ്. മദ്യശാലകള്‍ തുറന്നുവെച്ചത് കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് വിസ്മരിക്കരുത്. വേണ്ടരീതിയില്‍ വസ്തുതകള്‍ വിലയിരുത്താതെ ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ ഭാഗത്തുനിന്നും വന്നിട്ടുള്ള ചില പരാമര്‍ശങ്ങള്‍ മറയാക്കിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും സുധീരന്‍ കുറ്റപ്പെടുത്തി

കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ മദ്യവില്‍പ്പനശാലകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മന്നം സാംസ്‌കാരിക സമിതി നേതൃയോഗവും ആവശ്യപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (13 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (27 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (33 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (54 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends