Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പോലീസിന്റെ ആര്‍ എസ് എസ് ബന്ധത്തെ കുറച്ച് സി പി ഐ നേതാവ് ആനി രാജ നടത്തിയ പ്രസ്താവന സി പി ഐ തള്ളിയെങ്കിലും അത് ഗൗരവമായെടുത്ത് സി പി എ മ്മും മുഖ്യമന്ത്രിയും

06 SEPTEMBER 2021 10:37 AM IST
മലയാളി വാര്‍ത്ത

പോലീസിന്റെ ആര്‍ എസ് എസ് ബന്ധത്തെ കുറച്ച് സി പി ഐ നേതാവ് ആനി രാജ നടത്തിയ പ്രസ്താവന സി പി ഐ തള്ളിയെങ്കിലും അത് ഗൗരവമായെടുത്ത് സി പി എ മ്മും മുഖ്യമന്ത്രിയും.

പോലീസിന്റെ ഭാഗത്ത് നിന്നും നിരന്തരമുണ്ടാകുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഏറെ നാളായി ആശങ്കാകുലനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു ജനങ്ങള്‍ക്ക് മേല്‍ പോലീസ് നിരന്തരം കുതിരകയറുന്നു. സംസ്ഥാന പോലീസ് മേധാവി മാറിയതോടെയാണ് പോലീസിന് മേല്‍ സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടത് . ബഹ്‌റ പോലീസ് മേധാവിയായിരിക്കുമ്പോള്‍ പോലീസിന് മേല്‍ ശക്തമായ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ബഹ്റ മാറിയതോടെയാണ് സര്‍ക്കാരിന്റെ നിയന്ത്രണം നഷ്ടമായത്.

 



പുതിയ പോലീസ് മേധാവിക്ക് സര്‍ക്കാരുമായി അത്ര അടുപ്പമില്ല. അദ്ദേഹം മുഖ്യമന്ത്രിയെ കാണാറില്ല. ബഹ്‌റ ക്യത്യമായ ഇടവേളകളില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ബഹ് റ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ രമണ്‍ ശ്രീവാസ്തവ യുടെ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോള്‍ അത്തരത്തിലൊരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലില്ല. അതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

പോലീസില്‍ ഒരു സര്‍ക്കാര്‍ വിരുദ്ധ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയം സര്‍ക്കാരിന് ഉണ്ട്. സര്‍ക്കാരിന്റെ മുഖമാണ് പോലീസ്. അവര്‍ പൊതുജനങ്ങളോട് മോശമായി പെരുമാറുമ്പോള്‍ സര്‍ക്കാര്‍ നാണം കെടും. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.പോലീസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരില്‍ ആളില്ലെന്നതാണ് സത്യം .



പോലീസിനെ മര്യാദ പഠിപ്പിക്കാന്‍ ഒടുവില്‍ ഹൈക്കോടതി തന്നെ ഇടപെട്ടു. നല്ലൊരു ആഭ്യന്തര മന്ത്രിയെ നിയമിക്കാന്‍ പ്രതിപക്ഷം പരസ്യമായി ആവശ്യപ്പെട്ടു . മുഖ്യമന്ത്രിയുടെ ഇമേജ് ഇല്ലാതാക്കുന്ന തരത്തിലാണ് പോലീസ് പെരുമാറുന്നത്.

അതു കൊണ്ടു തന്നെ ആനി രാജയുടെ പ്രസ്താവന പുറത്തുവന്നതോടെ മുഖ്യമന്ത്രി തന്നെ ഗൗരവമായി എടുത്തു. തിരിച്ച് പ്രതീക്ഷിച്ച കാനം രാജേന്ദ്രന്‍ ആനി രാജക്ക് എതിരെ രംഗത്തെത്തി. .ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആനി രാജക്ക് അനുകൂലമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

 



എന്നാല്‍ ആനി രാജക്കെതിരെ നടപടി വേണമെന്ന സി പി ഐ കേരള ഘടകത്തിന്റെ ആവശ്യം ദേശീയ നേതൃത്വം തള്ളി.

പൊലീസ് ആര്‍എസ്എസ് ഗ്യാങ് പരാമര്‍ശത്തില്‍ നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജനറല്‍ സെക്രട്ടറിയും സിപിഐ നേതാവുമായ ആനി രാജയ്‌ക്കെതിരെ നടപടിയുണ്ടാകില്ല. കൂടിയാലോചിക്കാതെയാണു വിമര്‍ശനം ഉന്നയിച്ചതെന്നു സിപിഐ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. അങ്ങനെയാണ് നടപടിക്ക് നിര്‍ദ്ദശമുയര്‍ന്നത്.



അതേസമയം, സ്ത്രീകള്‍ക്കെതിരായ ആക്രമണം മുന്‍നിര്‍ത്തിയാണ് പരാമര്‍ശമെന്ന് ആനി രാജ പറഞ്ഞു. പൊലീസ് വീഴ്ചകള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞതായും ആനി രാജ വ്യക്തമാക്കി. സ്ത്രീസുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസ് ബോധപൂര്‍വം ഇടപെടുന്നുവെന്നാണ് ആനി രാജ ആരോപിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഇടതുപക്ഷത്തിന്റെ അഭിപ്രായമാണ് ഇതെന്ന് പറഞ്ഞ് പ്രതിപക്ഷത്തിന് അടി കൊടുക്കാന്‍ ആനി രാജ വടി കൊടുത്തു വെന്നത് പോലെയായി കാര്യങ്ങള്‍.

പൊലീസിന്റെ അനാസ്ഥ കൊണ്ടു പല മരണങ്ങളും സംഭവിക്കുന്നു. ദേശീയതലത്തില്‍ പോലും ഇതു നാണക്കേടാണ്. ഇതിനായി പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനെ അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവരികയും ചെയ്തു.

 



ഇടതുപക്ഷത്തിനോട് താത്പര്യമുള്ളവര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കില്ലെന്ന് തന്നെയാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ഇതിനര്‍ത്ഥം ഇടതുപക്ഷത്തോട് താത്പര്യമില്ലാത്തവരാണ് പോലീസില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്നാണ്. ഇത്തരക്കാര്‍ ആര്‍ എസ് എസുകാരാണെന്നാണ് ആനി രാജ പറഞ്ഞത്. രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്ന കാനത്തിന് അത് മനസ്സിലായില്ലെന്ന് മാത്രം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (13 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (27 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (33 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (54 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends