Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആരോഗ്യ രംഗത്ത് കേരളം മോഡലാണ് പോലും! നിപ്പാ വൈറസ് വീണ്ടും കോഴിക്കോടെത്തിയപ്പോള്‍... ആറ് വര്‍ഷം മുമ്പ് ആരംഭിക്കാന്‍ തീരുമാനിച്ച വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു

06 SEPTEMBER 2021 12:06 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ രംഗത്ത് കേരളം മോഡലാണ് പോലും!  നാട്ടുകാര്‍ ഇത് കേട്ട് പൊട്ടിച്ചിരിക്കുകയാണ്.

നിപ്പാ വൈറസ് വീണ്ടും കോഴിക്കോടെത്തിയപ്പോള്‍ ആറ് വര്‍ഷം മുമ്പ് ആരംഭിക്കാന്‍ തീരുമാനിച്ച വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. സംസ്ഥാനമൊട്ടുക്ക് വൈറല്‍ പനി പടര്‍ന്ന പശ്ചാത്തലത്തിലാണ് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സെന്റര്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഫണ്ടും അനുവദിച്ചു. അനുവാദവും കിട്ടി. എന്നാല്‍ ലാബ് തുടങ്ങിയില്ലെന്നു മാത്രം.


കാരണം ചോദിക്കരുത്. ആര്‍ക്കും കാരണങ്ങളെ കുറിച്ചറിയില്ല. മുഖ്യമന്ത്രി പറയുന്ന സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ ദുര്‍ഭരണമാണ് യഥാര്‍ത്ഥ കാരണം. അതായത് ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപ്പോക്ക്.

 



ആരോഗ്യ രംഗത്ത് ദേശീയ തലത്തില്‍ ഉയര്‍ത്തി കാണിക്കുന്ന പേരാണ് കേരളത്തിന്റേത്. കേരള മോഡല്‍ എന്നാണ് ആരോഗ്യമേഖല അറിയപ്പെടുന്നത്. അങ്ങനെയുള്ള ഒരു സംസ്ഥാനത്താണ് ഒരു വൈറോളജി ലാബ് പോലുമില്ലാത്തത്. അതായത് കോഴിക്കോട്ടെ കുട്ടിക്ക് നിപ്പ ബാധിച്ചപ്പോള്‍ പൂനയിലെ വൈറോളജി ലാബിന്റെ ഫലം കാത്തിരിക്കുകയായിരുന്നു കേരളം .എന്തിന് ആരോഗ്യ മന്ത്രി പോലും ഇതിന് വേണ്ടി കാത്തിരുന്നു.

 



കേന്ദ്ര സഹായത്തോടെയാണ് കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ വൈറോളജി ലാബുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. കോഴിക്കോട് തുടങ്ങാന്‍ പോയത് സംസ്ഥാന വൈറസ് പരിശോധനാ ലാബാണ്. പൂനയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി ആലപ്പുഴയില്‍ ലാബ് ആരംഭിച്ചിട്ട് ആറു വര്‍ഷം തികയുന്നു. എന്നിട്ടും സ്വന്തം കാലില്‍ നില്‍ക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ആലപ്പുഴ കേന്ദ്രം. ഒരു ഫലവുമില്ലെന്ന് ചുരുക്കം.

വൈറല്‍ പരിശോധനക്കായി കേരളം ആശ്രയിക്കുന്നത് മണിപ്പാല്‍ കസ്തൂര്‍ബ മെസിക്കല്‍ കോളേജിനെയാണ്. നിരവധി മിടുക്കര്‍ കേരളത്തിലുള്ളപ്പോഴാണ് ഇത്തരമൊരു അവസ്ഥയെന്ന് മനസിലാക്കണം. സാമ്പത്തിക പ്രതിസന്ധിയല്ല ലാബ് തുടങ്ങുന്നതിന് തടസം നില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും യഥേഷ്ടം ലഭിക്കും. എന്നാല്‍ അത് നടപ്പിലാക്കുന്നതിനുള്ള ഇഛാശക്തി ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണം. കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് ഒരു സര്‍ക്കാര്‍ സംരംഭം അല്ലാത്തതിനാല്‍ കേരളത്തില്‍ ലാബ് വരാത്തതിന്റെ കാരണം കൂടുതല്‍ ഗൗരവത്തോടെ പരിശോധിക്കേണ്ടിയിരിക്കുന്നു.



സ്വകാര്യ ലാബുകള്‍ക്ക് ഇത്തരം പരിശോധനകള്‍ മറിച്ചുനല്‍കിയാല്‍ അതില്‍ നിന്നും ഡോക്ടര്‍മാര്‍ക്ക് യഥേഷ്ടം കമ്മീഷന്‍ നല്‍കും. എല്ലാ പരിശോധനകളിലും അതാണ് നടക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടിയാണ് എറണാകുളം മെഡിക്കല്‍ കോളേജ് പോലും ഡോക്ടര്‍മാര്‍ നന്നാക്കാത്തത്. എറണാകുളം ജനറല്‍ ആശുപത്രിയിലും ഇത് തന്നെയാണ് അവസ്ഥ. സ്വകാര്യാശുപത്രികളും സെക്രട്ടേറിയറ്റിലെ ആരോഗ്യ വകുപ്പ് ജീവനക്കാരും തമ്മില്‍ അനാരോഗ്യ ബന്ധങ്ങള്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍.

വൈറോളജി ലാബ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ച് കോടി അനുവദിച്ചെങ്കിലും ഒരു രൂപ പോലും ചെലവാക്കിയില്ല. പബ്‌ളിക് ഹെല്‍ത്ത് ലാബിന് മൂന്നര കോടി അനുവദിച്ചിട്ടും ചെലവാക്കിയില്ല. പകര്‍ച്ചവ്യാധികള്‍ കണ്ടെത്താന്‍ ലാ ബ് തുടങ്ങാന്‍ നാലു കോടി അനുവദിച്ചിട്ടും ചെലവാക്കിയില്ല. ഇതിന്റെ പേരാണ് കെടുകാര്യസ്ഥതത.ഒരപകടം സംഭവിച്ച് അതിന്റെ ദുരിതം മറന്നു കഴിയുമ്പോള്‍ ആരോഗ്യമേഖല വീണ്ടും തെങ്ങിന്‍ മണ്ടയിലാവും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (13 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (27 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (33 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (54 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends