കൊല്ലത്ത് അമ്മയേം മകനേം ആക്രമിച്ചത് സദാചാരഗുണ്ടായിസമല്ല; പെണ്ണുങ്ങൾ ഇനി പുറത്തിറങ്ങേണ്ട, കേരളതാലിബാൻ ചെറുപ്പക്കാരെ ഒരുക്കുന്നു! ഇതെല്ലാം നടക്കുന്നത് കേരളത്തിൽ, തീവ്രതയുമായി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇനി ശശി കൂടി വന്നാൽ എല്ലാം തൃപ്തിയായി....

മെഡിക്കൽ കോളേജിൽ പോയിവന്ന രോഗിയായ അമ്മയെയും മകനെയും ആക്രമിച്ചത് മതതീവ്രവാദികൾ. ബീച്ച് റോഡിൽ കാണുന്നവരെല്ലാം വ്യഭിചാരികളാണെന്ന് കാണാനാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്.
ഒരുതരം ഭ്രാന്തമായ വികാരത്തോടെ ജീവിക്കുന്നവരുടെ പറുദീസയായി കേരളം മാറിക്കൊണ്ടിരിക്കുന്നു എന്ന ഭയം കലർന്ന വാക്കുകളുമായി ജനം പ്രതികരിക്കുകയാണ്.
ജനം പൊറുതിമുട്ടുന്നവിധം സ്ത്രീവിരുദ്ധതയും സഞ്ചാരസ്വാതന്ത്ര്യലംഘനവും പ്രഖ്യാപിക്കുകയാണ് കേരളത്തിൽ ചിലർ.
ആണും പെണ്ണും, അതിനി അമ്മയും മകനുമായാൽ പോലും പൊതു സ്ഥലങ്ങളിൽ ദഹിക്കാതെ വരുന്നത് ഒരു രണ്ടു പതിറ്റാണ്ട് മുമ്പ് വരെ കേരളത്തിൽ അത്രയ്ക്ക് പരിചയമുള്ള പ്രവണതയായിരുന്നില്ല. എന്നാൽ കേരളത്തെ അതിഭീകരമാകും വിധം മാറ്റാനുള്ള കച്ചകെട്ടിയിറങ്ങളാണ് ചില കേന്ദ്രങ്ങൾ ആസൂത്രണം ചെയ്യുന്നത്.
സദാചാരഗുണ്ടായിസം എന്തിന്റെ തുടക്കമാണെന്ന് വളരെ വ്യക്തമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഏറ്റവും ഒടുവിൽ ഒരമ്മയും മകനും വഴിയിൽ ആക്രമിക്കപ്പെട്ടത്.
സ്ത്രീകൾ പുറത്തിറങ്ങാൻ ഭയപ്പെടണം എന്ന ലക്ഷ്യത്തോടെ കേരളത്തിൽ താലിബാനിസം കൊണ്ട് വരാനുള്ള ശ്രമമാണ് നടക്കുന്നത്.
പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ചും ബീച്ചുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ സ്ത്രീകളെ കണ്ടാൽ അതെല്ലാം അനാശാസ്യമായി ചിത്രീകരിച്ച് അധിക്ഷേപിക്കുന്നതും അക്രമിക്കുന്നതുമാണ് പതിവ്.
പൊതുവെ അക്രമങ്ങൾക്കൊന്നും പോകാത്ത മലയാളികളെ ഭയപ്പെടുത്തി വീട്ടിലിരുത്താനും പൊതുസ്ഥലങ്ങളിൽ നിന്ന് സ്ത്രീകളെ അകറ്റി ദൂരെനിർത്താനുമാണ് മതവിശ്വാസികളിൽ തീവ്രമത ചിന്ത കുത്തിക്കയറ്റി വികൃതസ്വഭാവം വളർത്തുന്നത്.
ഇതെല്ലാം നടക്കുന്നത് കേരളത്തിലാണ്.
അതെ, സർക്കാരിന്റെ ഖജനാവിന് ബാധ്യത കൂട്ടി, വൻതുക ചെലവിട്ട് വനിതമതിൽ കെട്ടി പൊക്കിയ ഒരു മുഖ്യൻ ഭരിക്കുന്ന കേരളത്തിലാണ് സ്ത്രീകൾ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്നത്.
പട്ടാപ്പകൽ പോലും ഒരു സുരക്ഷയുമില്ലാതെ ജനം ജീവനും കൊണ്ടോടേണ്ടി വരുന്നത്.
തിങ്കളാഴ്ച വൈകുന്നേരം മെഡിക്കൽ കോളേജിലെ ചികിത്സയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എഴുകോൺ സ്വദേശികളായ അമ്മയും മകനുമാണ് കൊല്ലം പരവൂരിൽ വെച്ച് ആക്രമിക്കപ്പെട്ടത്. പരവൂരിനടുത്ത് കാപ്പിൽ ബീച്ച് ഭാഗത്ത് കൂടിയുള്ള റോഡരുകിലാണ് ആഹാരം പാഴ്‌സൽ വാങ്ങി കഴിക്കാനൊരുങ്ങിയ അമ്മയെ ആശിഷ് എന്ന മത തീവ്രവാദി ആദ്യം ആക്രമിച്ചത്.
കാറിലിരുന്ന് കൊണ്ടുതന്നെ കൈകഴുകുകയായിരുന്നു ആ അമ്മ.
"ആരാണ്, എന്താണിവിടെ, ഇതൊന്നും ഇവിടെ നടക്കില്ല" എന്നാക്രോശിച്ച് കൊണ്ടു അന്നാട്ടുകാരനായ ആശിഷ് അമ്മയുടെ കയ്യിലും മുടിയിലും പിടിച്ച് വലിച്ചിടുകയായിരുന്നു.
തങ്ങൾ അമ്മയും മകനുമാണെന്നും മെഡിക്കൽ കോളേജിൽ പോയി വരുകയാണെന്നും അവർ പറഞ്ഞതൊന്നും ചെവിക്കൊള്ളാതെയാണ് അയാൾ, പെണ്ണുങ്ങളെ കാണാത്ത ആ തീവ്രവാദി ഉപദ്രവിച്ചത്.
അമ്മയാണെന്ന് മോൻ പറഞ്ഞപ്പോൾ അതിനെന്താ തെളിവെന്ന് ചോദിച്ച് തന്നെ കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നെന്ന് ആ 'അമ്മ കരയുകയാണ്. കമ്പിവടി കൊണ്ട് അമ്മയെയും മകനെയും അടിച്ചത് കൂടാതെ മകന്റെ കയ്യിൽ പതിനൊന്ന് തുന്നലിടേണ്ട വിധം മുറിവും ഏൽപ്പിച്ചു.
സദാചാരമായാലും അക്രമമായാലും പരസ്യമായി ഒരു സ്ത്രീയെ ആക്രമിക്കുമ്പോൾ കാഴ്ചക്കാരായി നോക്കി നിന്നതല്ലാതെ അവിടെയുണ്ടായിരുന്ന ഒരാൾ പോലും ഇടപെട്ടില്ല എന്നതാണ് മലയാളിയുടെ മനഃസാക്ഷിയും നീതിബോധവും വെളിവാക്കുന്നത്. അതെ, കേരളാൻ താലിബാനിലേക്ക് നടക്കുകയാണ്. കമ്യുണിസ്റ്റ് കേരളം മത തീവ്രവാദികൾക്ക് തീറെഴുതുന്ന ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോൾ ജനം കിറ്റും വാങ്ങി വീട്ടിലിരിക്കേണ്ട ഗതികേടിലേക്ക് നീങ്ങുകയാണ്. പുറത്തിറങ്ങിയാൽ കൊറോണയെയല്ല ഭയക്കേണ്ടത്. ഇത്തരം വികല മനസ്സുകളെ സൃഷ്ടിക്കുന്ന ഫാക്ടറിയാനിന്ന് കേരളം. പെറ്റുപെരുകുന്നവരിലേറെയും മാതാക്കളാസ്സുകളിലാണ് എത്തുന്നത്. അവിടെ പഠിക്കുന്നതാണ് തെരുവിലിറങ്ങി കാണിക്കുന്നത്.
അമ്മയോ മകനോ, ഭാര്യയോ ഭർത്താവോ, സഹോദരിയും സഹോദരനുമൊ, അച്ഛനും മകളുമോ, അതൊന്നുമല്ല കാമുകിയും കാമുകനുമൊ, ആരുമായിക്കൊള്ളട്ടെ...പൊതു സ്ഥലങ്ങളിൽ ഒന്നിച്ച് കണ്ടാലുടൻ അക്രമിക്കുന്നവർക്ക് ലക്‌ഷ്യം തങ്ങളുടെ മത നിയമങ്ങൾ വെച്ച് കാര്യങ്ങൾ നടത്തുകയാണ്. ജനം ഭയന്ന് ആ വഴിയൊന്നും പോകരുത്. ബീച്ച് റോഡിൽ കാണുന്നവരെല്ലാം വ്യഭിചാരികളാണെന്ന് കാണാനാണ് അവരെ പഠിപ്പിച്ചിരിക്കുന്നത്.
അടികൊണ്ട് കരിനീലിച്ച പാടുകളാണ് ആ അമ്മയുടെ ദേഹത്ത് കാണാനാകുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സ തേടിപ്പോയ രോഗിയായ ആ സ്ത്രീയെപോലും ആക്രമിക്കുന്ന വിധം അക്രമികളുടെ നാടായി മാറുകയാണ് വിജയൻറെ കേരളം. വന്നുവന്ന് കേരളത്തിൽ സന്തോഷകരമായ ജീവിതം നയിക്കുന്നത് വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
സദാചാര അക്രമം കേരളത്തിൽ പതിവാകുമ്പോൾ കൊല്ലം തിരുവനന്തപുരം പാതയിലെ ബീച്ച് റോഡിലും ഇതൊക്കെ പതിവാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. വിശ്വസിച്ച് ഒന്നാശുപത്രിയിൽ പോയിവരാൻ പോലും സമ്മതിക്കാത്ത മതകാടത്തം വല്ലാതെ തീവ്രമാകുന്നത് കേരളത്തിന്റെ സാമൂഹികജീവിതത്തെയും, വികസനത്തെയും മതനിരപേക്ഷയേയും ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ബീച്ച് ടൂറിസം ഉൾപ്പെടെ കേരളത്തിന്റെ ടൂറിസം ഒരുക്കാൻ മുഖ്യമന്ത്രിയുടെ മരുമോൻ റിയാസ് മന്ത്രി ഇറങ്ങീട്ടുണ്ടത്രെ. നമ്മുടെ അമ്മമാർക്ക് പോലും പുറത്തിറങ്ങാനാവാത്ത കേരളത്തിൽ എന്തൂട്ട് ടൂറിസം?
പാവം ജനങ്ങളെ ഈ ഭീകരന്മാർക്കിട്ട് കൊടുക്കാനാണല്ലോ റിയാസ് മോന്റെ ബുദ്ധി!
മന്ത്രിക്ക് കൂട്ടായി കെ ടി ഡി സി ചെയർമാനായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് അതിലും വലിയ അവതാരമാണ്. പി കെ ശശി.ശശിയെ അറിയാത്തവർ കുറയും. പ്രത്യേകിച്ചും ശശിയുടെ തീവ്രതയൊക്കെ പണ്ടൊരിക്കൽ ശ്രീമതി ടീച്ചർ അളന്ന കഥയൊക്കെ കേരളം കേട്ട് ചിരിച്ചതാണ്. ആ തീവ്രതയുമായി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇനി ശശി കൂടി വന്നാൽ എല്ലാം തൃപ്തിയായി....
https://www.facebook.com/Malayalivartha

























