നിപ ബാധിച്ച മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ നില തൃപ്തികരം; കുട്ടിയുടെ അമ്മയുടെ പനികുറയുന്നു: ആരോഗ്യമന്ത്രി

നിപ രോഗലക്ഷണത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന 11 പേരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാവരുടെയും നില തൃപ്തികരമാണെന്നും വ്യക്തമാക്കി. മരിച്ച കുട്ടിയുടെ അമ്മയ്ക്ക് ഉണ്ടായിരുന്ന പനിയും കുറഞ്ഞുവരികയാണെന്ന് മന്ത്രി പറഞ്ഞു.
251 പേരാണ് കുട്ടിയുടെ സമ്പർക്കപട്ടികയിൽ ഉള്ളത്. ഇവരില്‍ 38 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ളത്. എട്ട് പേരുടെ സാമ്പിള്‍ പരിശോധനക്ക് പുണെയിലെ ലാബിലേക്ക് അയച്ചിരുന്നു. ഇവരുടെ ഫലം ഇന്ന് രാത്രിയോടെ അറിയാനാകും.
സമ്ബര്‍ക്കപ്പട്ടികയിലെ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ആകെ 54 പേരാണ് ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്ളത്. ഇവരില്‍ 30 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























