നല്ല ആണിൻ്റെ ഇറച്ചി കഴിച്ചാൽ ഈ കാര്യങ്ങൾ ഉറപ്പ്! നമ്മൾ ഇനി എന്തു കഴിക്കണമെന്ന് അവർ തീരുമാനിക്കും; കേരളത്തിലെ ഹോട്ടലുകളിൽ സംഭവിക്കുന്നത് ഇത്... എല്ലാം ഫെർഫെക്ട് ഓക്കെ! ന്താ മച്ചാനെ, അതു പോരെ?

ആണും പെണ്ണും തിരിച്ചല്ലെങ്കിലും, തൊലിയുടെയും രോമത്തിൻ്റേയും നിറമൊക്കെ മൂലം എത്രയോ ജീവനകൾ പോയ നാടാണ് നമ്മുടേത്. കേരളത്തിലെ ഭക്ഷണ ക്രമത്തിലെ മാറ്റത്തെ കുറിച്ച് പരിഹാസ രൂപേണ പറയുകയാണ്. ഡോ. വീണ.
അവരുടെ വാക്കുകൾ ഇങ്ങനെയാണ്: മലയാളിക്ക് ബുദ്ധിഭ്രംശം വന്നതോടെ ഭക്ഷണ കച്ചവടക്കാർ നമ്മുടെ ആഹാരം നിശ്ചയിച്ചു തുടങ്ങി. അവർ പറയുന്നതും അവർ പ്രൊമോട്ട് ചെയ്യുന്നതും നമ്മുടെ ദൈനംദിന മെനുവിലെത്തി. ചോറും മീനും കഴിച്ചവർ മൊറോട്ടയും ബീഫും കേരളീയ ഭക്ഷണമാക്കി. വല്ലതും വേവിച്ച് കഴിച്ചവർ കരിച്ചും പുകച്ചും കഴിച്ചു തുടങ്ങി
ആണിൻ്റെ ഇറച്ചിയ്ക്ക് എന്തോ വൈശിഷ്യമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു ബോർഡും വെച്ചാണ് മച്ചാന്മാരുടെ കച്ചവടം. ആണും പെണ്ണും തിരിച്ചല്ലെങ്കിലും, തൊലിയുടെയും രോമത്തിൻ്റേയും നിറമൊക്കെ മൂലം എത്രയോ ജീവനകൾ പോയ നാടാണ് നമ്മുടേത്. അതൊക്കെ പഴയ കേരളം!
നല്ല ആരോഗ്യമുണ്ടാകാൻ കരിമ്പൂച്ച രസായനമൊക്കെ ഇഷ്ടം പോലെ ശാപ്പിട്ട വിരുതന്മാർ നമ്മുടെ നാട്ടിലുണ്ട്. കള്ള് കയറുമ്പോൾ ഓരോരുത്തർക്ക് അങ്ങനെ എന്തെല്ലാം കോപ്രായങ്ങൾ. അതൊക്കെ കഴിച്ചിട്ട് അവർക്കൊക്കെ എന്തു പറ്റിയെന്ന് ആരും അന്വേഷിച്ചു നടക്കാറില്ല.
ഏതു പൂച്ചയെ കൊന്നു തിന്നാലും രുചി ഒന്നു തന്നെ. പൂച്ചയുടെയായാലും മനുഷ്യൻ്റെ യായാലും രോമമൊക്കെ കറുത്തിരുന്നാൽ ഗുണം കൂടാനോ കുറയാനോ പോകുന്നില്ല.
ചൈനയിലേത് പോലെ നാഗാലാൻ്റിലും അരുണാചൽ പ്രദേശിലുമൊക്കെ പട്ടിയിറച്ചിയും പന്നിയിറച്ചിയും പ്രിയങ്കരമാണ്. കേരളത്തിലെ മലയോര മേഖലകളിലും കൃസ്ത്യൻ മേഖലകളിലും പന്നിയിറച്ചി കൊണ്ടുള്ള വിഭവങ്ങൾ കേമമാണ്. എന്നാൽ പട്ടിയ്ക്ക് വലിയ സ്കോപ്പൊന്നും കേരളത്തിലായിട്ടില്ല. അങ്ങനെ വല്ലതും വന്നാൽ തെരുവ് നായ പ്രശ്നം അതോടെ തീരും.
ചൈനയിലും കേരളത്തിലും കമ്യൂണിസമാണ് പറയുന്നത്. പക്ഷെ, കേരളത്തിലെ സഖാക്കൾക്ക് പട്ടിയെ തിന്നുന്ന കമ്യൂണിസം വരാനിരിക്കുന്നതേയുള്ളു. പട്ടിയെ തിന്നാത്ത മലയാളി കരിമ്പൂച്ചയെന്നും മറ്റും പറഞ്ഞ് പൂച്ചയെ അപൂർവമായെങ്കിലും അകത്താക്കിയിട്ടുണ്ട്. അതൊക്കെ പോലും ഇന്ന് പഴങ്കഥ.
സസ്യാഹാരശീലികളായ മലയാളിക്ക് മാംസാഹാരം തലയ്ക്ക് പിടിച്ചിട്ട് ഏതാനും പതിറ്റാണ്ടുകളെ ആയിട്ടുള്ളു. ഇപ്പോഴിപ്പോൾ ആഹാരക്കാര്യത്തിൽ ആരോഗ്യത്തേക്കാൾ നമുക്ക് നോട്ടം രുചിയിലാണല്ലോ.
കുഴിമന്തി ബോർഡുകൾ സർവ്വസാധാരണമായി. അതെ, മലയാളിയുടെ ഭക്ഷണശീലം മാറുകയായി. ഒപ്പം ആഹാരമുൾപ്പെടെയുള്ള ഘടകങ്ങൾ കാരണമായ ജീവിതശൈലീ രോഗങ്ങളുമായി ആശുപത്രികൾ തടിച്ചുകൊഴുക്കുകയും ചെയ്തു.
എണ്ണയും മസാലയും കൊണ്ട് രുചിപ്പിക്കുന്ന പശുവും കാളയും പോത്തും എരുമയും ആടുമെല്ലാം മലയാളിയുടെ ഇഷ്ടവിഭവങ്ങളായത് പത്ത് മുപ്പത് വർഷം കൊണ്ടാണ്.
ബീഫ് ഒലത്തിയതും ഒലത്താത്തതും മട്ടൺ ഫ്രൈയും ചാപ്സുമൊക്കെ കൊണ്ട് നമ്മുടെ തീൻമേശകളങ്ങ് നിറഞ്ഞില്ലേ. എല്ലാം ഫെർഫെക്ട് ഓക്കെ! ന്താ മച്ചാനെ, അതു പോരെ?
ഡോക്ടർമാരിൽ പോലും റെഡ്മീറ്റ് ഒഴിവാക്കിയത് വല്ല കാർഡിയോളജിസ്റ്റുകൾ മാത്രമാകും.
അതാണ് മാംസാഹാര പ്രിയരുടെ സ്വന്തം കേരളം!
മലയാളിയുടെ പ്രിയപ്പെട്ട ആട്ടിറച്ചിക്ക് മാർക്കറ്റിൽ വൻ വിലയാണെങ്കിലും മട്ടൺ വിഭവങ്ങൾ യഥേഷ്ടമുണ്ട്.
പൊതുവിടങ്ങളും വിദ്യാഭ്യാസവും എങ്ങനെയെന്ന് ആൺ-പെൺ വേർതിരിവിൽ നിശ്ചയിക്കുന്ന തരത്തിലേക്ക് താലിബാനിസം പോലെയായി മാറുന്ന കേരളത്തിൽ പുതിയൊരു കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ആഹാരത്തിലും ലിംഗ വ്യത്യാസം പ്രകടമാക്കുന്നതിനുള്ള ശ്രമമാണ് പ്രകടമായിരിക്കുന്നത്.
പണ്ടൊക്കെ നമ്മുടെ വീടുകളിൽ പൂവൻ കൊഴികളെ കൊന്ന് കറിവെയ്ക്കുന്നത് പതിവായിരുന്നു. മുട്ടയിടുന്ന കോഴിയെ കൊന്നാൽ മുട്ടയുൽപ്പാദനത്തിലെ വരുമാനം നിലയ്ക്കുമോയെന്ന് കരുതിയാണ് അന്നൊക്കെ ആൺകോഴികളെ തന്നെ നമ്മൾ കൊന്നു തിന്നത്. അല്ലാതെ, അന്നൊന്നും കോഴിയിറച്ചിയിലെ ലിംഗ വ്യത്യാസം ഭക്ഷണത്തിൽ പ്രതിഫലിച്ചിട്ടില്ല. ഇതേ പ്രായോഗിക ബുദ്ധി തന്നെയാണ് പശുവിനെയും എരുമയെയും ഒഴിവാക്കി കാളയെയും പോത്തിനെയും തീൻമേശമേൽ എത്തിച്ചതും.
അന്നൊക്കെ ചെയ്തത് പോലെ ഇറച്ചിക്കച്ചവടത്തിലെ ഏതെങ്കിലും എക്കണോമിക്സ് ഒന്നുമല്ലെന്നേയ് ഇവിടിപ്പോൾ ഘടകം. ഭക്ഷണമേശയിൽ ആഹാരത്തിനുള്ളിലെ ആൺ പെൺ ചർച്ച ഒരർത്ഥവുമില്ലാതെയല്ല ചിലർ തുടങ്ങി വെയ്ക്കുന്നത്. അജണ്ടകൾ കൃത്യമായി സെറ്റു ചെയ്തുള്ളതാണ് നീക്കം.
ജീവികളിലെ, പ്രത്യേകിച്ചും മനുഷ്യരിലെ സ്ത്രീ- പുരുഷ വിഭിന്നത ഗർഭധാരണത്തിൽ മാത്രമാണെന്നിരിക്കെ താലിബാനിസത്തിൻ്റെ കേരള മോഡൽ സാവകാശം തുടങ്ങി വെയ്ക്കാനുള്ള ശ്രമമാണ് കേരളത്തിലെ അറുപത്തിയാറാം നമ്പർ ദേശീയപാതയിലെ ഈ റസ്റ്റോറൻ്റിലൂടെ നടക്കുന്നതെന്ന് പറയപ്പെടുന്നു.
കഥയറിയാതെ എന്തും ഭക്ഷിക്കാൻ ഒരുങ്ങുന്ന മലയാളിക്ക് കൗതുകമുണ്ടാക്കാനും കുടുംബസമേതം രുചിച്ച് നോക്കാനും "ആണാടിൻ്റെ ഇറച്ചി" എന്ന് ഏത് പാതിരാത്രിയിലും കാണും വിധം മുഴുപ്പിലാണ് അവർ എഴുതി വെച്ചിരിക്കുന്നത്.
തലസ്ഥാനമായ തിരുവനന്തപുരത്ത് തന്നെയാണ് ചില മാസങ്ങളായി ഇത്തരമൊരു ബോർഡ് നമുക്ക് കാണാനാകുക. എം സി റോഡിൽ ക്ലച്ചുപിടിച്ച 'വഴിയോരക്കട' എന്ന ബ്രാൻഡിംഗിൻ്റെ സാധ്യത കൂടി ചേർത്താണ് 'അൽ ഹാജ വഴിയോരക്കട' എന്ന പേരിലുള്ള സ്റ്റോറൻ്റ് എൻ എച്ച് 66 ൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇത്ര കാലവും ആട്ടിറച്ചിയിലെ രുചി വ്യത്യാസം ആണെന്നോ പെണ്ണെന്നോ ഉള്ള തരത്തിൽ കണ്ടെത്താത്ത മലയാളിയെ പുതിയത് ചിലതൊക്കെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമാണ് ഇവിടെ നീക്കം.
പുതിയ പരസ്യ ബോർഡ് കണ്ട് നാം അവിടെ കയറുമ്പോൾ മറക്കണ്ട, ആഹാരത്തിനുള്ളിൽ പോലും ലിംഗവ്യത്യാസം ബലപ്പെടുത്താനാണ് നമ്മുടെയും ദൗത്യം. ഇതൊരു ഒരപകടസൂചനയാണ്.
പ്രത്യക്ഷമായി ഇതിനെ കച്ചവട തന്ത്രമായി കാണാനാകും നമുക്ക് താല്പര്യം. എന്നാൽ, ആണാടും പെണ്ണാടുമായി തരം തിരിയുന്ന മട്ടൺ പ്ലേറ്റുകളെ മതതീവ്രവാദത്തിൻ്റെ പുതിയ കരുനീക്കമായാണ് മതാധിനിവേശ വിഷയങ്ങളിൽ പഠനം നടത്തുന്ന സാമൂഹിക ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്.
തീൻമേശയിലും അതിൻ്റെ ചുറ്റിലും ആൺ - പെൺ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാനാണ് നാം ഈ കെണികളെ കരുതിയിരിക്കേണ്ടത്. അല്ലെങ്കിൽ തീൻമേശയ്ക്ക് പുറത്തും കൊല്ലാനും കൊല്ലപ്പെടാനും പുരുഷനും ഭോഗിക്കാനും പെറീയ്ക്കാനും സ്ത്രീയുമെന്ന കാടത്തം ഇവിടെയും കടന്നെത്തും.
https://www.facebook.com/Malayalivartha

























