കയ്യും കളവുമായി പൊക്കി... കുഞ്ഞാലിക്കുട്ടിക്ക് പിടി വീണു... എല്ലാം വലിച്ച് പുറത്തിട്ട് കെ. ടി. ജലീൽ... തട്ടിച്ചത് 1021 കോടി!

പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി കെ.ടി.ജലീൽ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞാലിക്കുട്ടിയെ വളരെയധികം വെള്ളം കുടിപ്പിക്കുകയാണ് ഇപ്പോൾ ജലീൽ.
കഴിഞ്ഞ ദിവസമായിരുന്നു ഇഡിക്ക് മുൻപാകെ രഹസ്യമായി ജലീൽ ഹാജരായി നിർണായകമായ തെളിവുകൾ ഹാജരാക്കിയത്. തൊട്ട് പിന്നാലെ ഇപ്പോൾ വാർത്താ സമ്മേളനത്തിലൂടെ ആരോപണ ശരങ്ങൾ പായ്ച്ചിരിക്കുകയാണ്.
എ.ആർ നഗർ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിനെ കുറിച്ച് കൂടുതൽ ആരോപണങ്ങൾ തന്നെയാണ് എംഎൽഎ കെ.ടി ജലീൽ ഉന്നയിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന തട്ടിപ്പിന്റെ കണക്കാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്.
1021 കോടി രൂപയുടെ ക്രമക്കേടും കള്ളപ്പണ ഇടപാടുകളുമാണ് ബാങ്കിൽ നടന്നതെന്ന് ജലീൽ ആരോപിച്ചു. ഈ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ പി.കെ കുഞ്ഞാലിക്കുട്ടിയും ബാങ്കിലെ സെക്രട്ടറിയും കുഞ്ഞാലിക്കുട്ടിയുടെ അനുയായിയുമായ ഹരികുമാറുമാണെന്ന് കെ.ടി ജലീൽ പറയുന്നുണ്ട്.
കേരളത്തിലെ സ്വിസ് ബാങ്കാക്കി കുഞ്ഞാലിക്കുട്ടി എആർ നഗർ ബാങ്കിനെ മാറ്റിയെന്നും ബാങ്കിൽ 862 വ്യാജ അക്കൗണ്ടുകളുണ്ടായിരുന്നു. ഈ അക്കൗണ്ടുകൾ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വ്യാജമായി ഉണ്ടാക്കിയതാണ്. കുഞ്ഞാലിക്കുട്ടി വ്യവസായിയല്ല. അദ്ദേഹം ഭൂസ്വത്തുകൾ വിറ്റിട്ടില്ല. പിന്നെങ്ങനെയാണ് ഇത്ര വലിയ പണമിടപാടുകൾ നടത്തിയതെന്നും ജലീൽ ചോദിച്ചു. ബാങ്കിനുണ്ടായ നഷ്ടം കുഞ്ഞാലിക്കുട്ടിയിൽ നിന്നും ഈടാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ മാത്രം 114 കോടിയുടെ അനധികൃത ഇടപാടുകൾ ഇതുവഴി നടന്നതായാണ് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇൻകം ടാക്‌സ് വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 257 കസ്റ്റമർ ഐഡി പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ കള്ളപ്പണ ഇടുപാട് കണ്ടെത്തിയിരിക്കുന്നത്. എആർ നഗർ സഹകരണ ബാങ്കിലെ മുഴുവൻ കസ്റ്റമർ ഐഡിയും പരിശോധിച്ചാൽ, കള്ളപ്പണ ഇടപാടിൽ രാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകൽക്കൊള്ളയുടെ ചുരുളഴിയും.
2012-13 കാലഘട്ടത്തിൽ രണ്ടര കോടിയുടെ അഴിമതി നടന്നു. കള്ളപ്പണം ടൈറ്റാനിയം അഴിമതിയിൽ നിന്നെന്ന് സംശയമുണ്ട്. മലബാർ സിമിന്റ്‌സ്, കെ.എം.എം.എൽ. തുടങ്ങിയ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ നിന്ന് സമാഹരിക്കപ്പെട്ട തുകയും ഈ ബാങ്കിൽ നിക്ഷേപിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കസ്റ്റമർ ഐ ഡി യിലെ വിവരങ്ങൾ ഹരികുമാർ തിരുത്തിയിട്ടുണ്ടെന്നും കെടി ജലീൽ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ മകൻ 3 കോടി രൂപ വിദേശത്തു നിന്നു നിക്ഷേപം നടത്തിയത് ഹവാല ഇടപാടാണ്. മുസ്ലീം ലീഗിന്റെ മുതിർന്ന നേതാക്കൾക്ക് ബാങ്കിൽ നിക്ഷേപവും വായ്പയും ഉണ്ടെന്നും 50,000ത്തോളം പേരെ ഇവർ വഞ്ചിച്ചെന്നും ജലീൽ കൂട്ടിച്ചേർത്തു. ബാങ്കിനുണ്ടായ ഭീമമായ നഷ്ടം കുഞ്ഞാലക്കുട്ടിയിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടിയുടെ മകൻ വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ച് എആർ നഗർ ബാങ്കിൽ നടത്തിയ മൂന്ന് കോടിയുടെ നിക്ഷേപം ആർബിഐയുടെ അന്വേഷണ പരിധിയിലാണുള്ളത്.
ബാങ്കിന്റെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിൽ കസ്റ്റമർ മേൽവിലാസങ്ങൾ വ്യാപകമായി മായിച്ചുകളഞ്ഞ് കൃത്രിമം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലെ 12 ജീവനക്കാരുടെ പേരിൽ 6.8 കോടി രൂപയുടെ അനധികൃത നിക്ഷേപമുള്ളതായി അന്വേണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇൻകം ടാകാസ് ആക്റ്റിന് വിരുദ്ധമായി നടത്തിയ ഇടപാടുകളെന്ന് കണ്ടെത്തിയ 1021 കോടി രൂപ സാധാരണഗതിയിൽ ബാങ്കിന് പിഴ ഒടുക്കേണ്ടിവരും. ബാങ്കിന്റെ അല്ലാത്ത കാരണത്താൽ 1021 കോടി പിഴ ഒടുക്കേണ്ടിവരുമ്പോൾ തകരുന്നത് ഒരു സഹകരണ സ്ഥാപനമാണ്. ബാങ്കിലെ 50,000ൽ പരം വരുന്ന അംഗങ്ങളിൽ ഭൂരിഭാഗവും ലീഗിന്റെ സാധാരണ പ്രവർത്തകരും അനുയായികളുമാണ്.
അബ്‌ദുൾ റഹ്‌മാൻ രണ്ടത്താണിക്ക് ഇങ്ങനെ അനധികൃതമായി 50 ലക്ഷം രൂപ വായ്‌പ നൽകി. ലീഗിനെതിരായ പോരാട്ടം കടുപ്പിച്ച ജലീൽ മുൻപ് ചന്ദ്രിക ദിനപത്രത്തിലെ 10 കോടിയുടെ കളളപ്പണ ഇടപാടിൽ മൊഴിനൽകാൻ എൻഫോഴ്‌സ്മെന്റിന് മുന്നിൽ ഹാജരായിരുന്നു. വ്യാഴാഴ്‌ചയും കൊച്ചിയിൽ ഇഡിയ്‌ക്ക് മുന്നിൽ ജലീൽ എത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























