Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വിമാനത്താവളത്തിൽ ബാറില്ലേ? പ്ലീസ് എങ്ങനെയെങ്കിലും കെഎസ്ആർടിസി രക്ഷപെട്ടോട്ടെ! കുപ്പിയെ ന്യായീകരിച്ച് ഗണേഷ് കുമാർ

06 SEPTEMBER 2021 10:05 PM IST
മലയാളി വാര്‍ത്ത

ബിവറേജസ് കോർപ്പറേഷന് കെട്ടിടം വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ച കെ എസ് ആർ ടി സി നീക്കത്തിന് പിന്തുണയുമായി മുൻ ഗതാഗത മന്ത്രികൂടിയായ പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാർ. ഓടാൻ പോലും നിവൃത്തിയില്ലാതെ കിടക്കുന്ന കെ എസ് ആർ ടി സിക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താൻ ശ്രമിക്കുന്ന മാനേജ്‌മെന്റിനെ അടച്ചാക്ഷേപിക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'വിമാനത്താവളങ്ങളിൽ മദ്യശാലകളുണ്ട്. ഗൾഫ് രാജ്യങ്ങളിൽ വിമാനത്താവളങ്ങളിലും റെസ്റ്റോറന്റുകളിലുമൊക്കെ മദ്യഷാപ്പുകളുണ്ട്. എങ്കിലും അവിടെ ആരും അബോധാവസ്ഥയിൽ റോഡിൽ തലകുത്തി നിൽക്കുന്നില്ല, മദ്യപിച്ച് വാഹനം ഓടിക്കുന്നുമില്ല. അവരാരും മദ്യപിച്ച് വാഹനമോടിക്കുകയോ സ്ത്രീകളെ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. ചില കള്ളുകുടിയൻമാർക്ക് ഒരു അസുഖം വരുന്നതല്ലാതെ അത് സാധനത്തിന്റെ കുഴപ്പമല്ല'- ഗണേഷ് കുമാർ പറഞ്ഞു.

പുതിയ ആശയങ്ങളെ എതിർക്കുന്ന പിന്തിരിപ്പൻ സമീപനം നല്ലതല്ലെന്ന് പറഞ്ഞ എം എൽ എ, മുൻപ് മൊബൈൽ ഫോൺ ടവറിനെതിരെ സമരം ചെയ്തവർ ഇപ്പോൾ തന്റെ കുട്ടികൾക്ക് പഠിക്കാൻ നെറ്റ് കിട്ടുന്നില്ലെന്ന് പറഞ്ഞു നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിനത്ത് ബെവ്‌കോ പ്രവർത്തിക്കുന്നുണ്ടെന്നും, എന്നിട്ട് അവിടെ ഒന്നും സംഭവിച്ചില്ലെന്നും ഗണേശ് കുമാർ പറയുന്നു. പത്ത് കാശ് എവിടെ നിന്നെങ്കിലും കിട്ടിയാൽ കെ എസ് ആർ ടി സി ഗ്രാമങ്ങളിലൂടെ ഓടും. നാട്ടിലെ മാറ്റങ്ങൾ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ മദ്യവിൽപന ശാലകൾ തുറക്കാൻ ബിവറേജസ് കോർപറേഷൻ. കെഎസ്ആർടിസിയാണ് നിർദേശം മുൻപോട്ട് വെച്ചത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിൽ സ്ഥലപരിശോധന ആരംഭിച്ചു.
കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ് കോർപറേഷൻ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടർന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നത്.

മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണ ഹൈക്കോടതിയുടെ നിർദേശം പിന്തുടർന്നാണ് കെഎസ്ആർടിസി ഇത്തരമൊരു നിർദേശം വെച്ചതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പറഞ്ഞു. ചിലയിടങ്ങളിൽ പുതിയ കെട്ടിടം നിർമിച്ച് നൽകാമെന്നും അറിയിച്ചിട്ടുണ്ടെന്ന് ബിജു പ്രഭാകറിനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആർടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസിൽ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യൂ ഒഴിവാക്കാൻ കാത്തിരിപ്പിനു സ്ഥലം നൽകാമെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കൺ നൽകി ഊഴമെത്തുമ്പോൾ തിരക്കില്ലാതെ വാങ്ങാം.

തിരുവനന്തപുരം ഇഞ്ചയ്ക്കലിൽ കെട്ടിടം ഉൾപ്പെടെ നിർമിച്ചു നൽകാമെന്ന് ബെവ്കോയെയും കൺസ്യൂമർഫെഡിനെയും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. മിക്കയിടത്തും സ്വകാര്യ വാടകക്കെട്ടിടങ്ങളിലാണ് ബെവ്കോ വിൽ‍പനശാലകൾ പ്രവർത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends