Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഹൃദയത്തോട് ചേര്‍ക്കുമ്പോള്‍.... മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് 70ന്റെ നിറവിലെത്തുമ്പോള്‍ അഭിനന്ദന പ്രവാഹം; മമ്മൂട്ടി ഇന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം എഴുപതാം പിറന്നാള്‍ ആഘോഷിക്കും; വേദിയാകുന്നത് മൂന്നാറിലെ റിസോര്‍ട്ട്

07 SEPTEMBER 2021 07:38 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന അപൂര്‍വ നടന്‍മാരില്‍ ഒരാളാണ് മമ്മൂട്ടി. ആ അഭിനയ ചക്രവര്‍ത്തി ഇന്ന് എഴുപതിന്റെ നിറവിലാണ്. പിറന്നാള്‍ ആഘോഷത്തിന് സാധാരണ നിന്നുകൊടുക്കാത്ത മമ്മൂട്ടി ഇന്ന് പക്ഷേ കുടുംബാംഗങ്ങള്‍ക്കൊപ്പം എഴുപതാം പിറന്നാള്‍ ആഘോഷിക്കും. വേദിയാകുന്നത് മൂന്നാറിലെ റിസോര്‍ട്ട്. ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മകള്‍ സുറുമി അടക്കമുള്ള കുടുംബാംഗങ്ങള്‍ മൂന്നാറില്‍ എത്തി. ഇക്കുറിയും പിറന്നാള്‍ കേക്ക് ഡിസൈന്‍ ചെയ്യുന്നത് മകള്‍ സുറുമിയാണ്.

പിറന്നാള്‍ ദിനത്തില്‍ താന്‍ നായകനാകുന്ന പേരിട്ടിട്ടില്ലാത്ത പുതിയ സിനിമയുടെ പ്രഖ്യാപനം മമ്മൂട്ടി നടത്തും. 'മാമാങ്കം' സിനിമ ഒരുക്കിയ കാവ്യ ഫിലിംസിന്റേതാണ് സിനിമ. ഷൂട്ടിംഗ് നടക്കുന്ന 'പുഴു' എന്ന സിനിമ പൂര്‍ത്തിയായാല്‍ ഉടന്‍ ഇതില്‍ ജോയിന്‍ ചെയ്യും. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പുഴു' വിന്റെ ഷൂട്ടിംഗ് ചിങ്ങം ഒന്നിന് എറണാകുളത്ത് ആരംഭിച്ചിരുന്നു. നവാഗതയായ റത്തീന ഷര്‍ഷാദാണ് സംവിധാനം. സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് ഈ വര്‍ഷം മെഗാതാരം അഭിനയിക്കുന്ന മറ്റൊരു സിനിമ.

 


മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും രംഗത്തുണ്ട്. രക്തദാനവും പാവപ്പെട്ടവര്‍ക്കായി സദ്യ ഒരുക്കലുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. വെള്ളിത്തിരയില്‍ മുഖം തെളിഞ്ഞിട്ട് 50 വര്‍ഷവും ആദ്യ പുരസ്‌കാരം നേടിയതിന്റെ 40 വര്‍ഷവും കടന്നുപോകുമ്പോഴാണ് ജീവിതത്തില്‍ ഏഴുപത് ആണ്ടിന്റെ പുണ്യം അദ്ദേഹം നുകരുന്നത്.

കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളില്‍ ആള്‍ക്കൂട്ടത്തിലൊരാളായി ഒറ്റ ഷോട്ടിലാണ് സിനിമയില്‍ മമ്മൂട്ടിയുടെ അഭിനയത്തുടക്കമെങ്കിലും മമ്മൂട്ടി ആദ്യമായി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് റിലീസായിട്ടില്ലാത്ത ദേവലോകത്തിലായിരുന്നു. എം.ടി. വാസുദേവന്‍നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആ ചിത്രത്തില്‍ ഒരു തൊഴിലാളി നേതാവിന്റെ വേഷമായിരുന്നു മമ്മൂട്ടിക്ക്.

 



മമ്മൂട്ടി അന്ന് മഞ്ചേരി കോടതിയില്‍ ജൂനിയര്‍ വക്കീലായി പ്രാക്ടീസ് ചെയ്യുന്ന കാലമാണ്. ദേവലോകത്തിന് വേണ്ടി പാലക്കാട്ടെ കോട്ടമൈതനാനത്ത് കൊടും ചൂടില്‍ വലിയൊരു ജാഥ ചിത്രീകരിച്ച ദിവസം. വൈകിട്ട് മമ്മൂട്ടി എം.ടിയോട് ചോദിച്ചു: ''നാളെ എനിക്ക് വര്‍ക്കുണ്ടോ സര്‍'ചാര്‍ട്ട് നോക്കാതെ തന്നെ അറിയാവുന്ന എം.ടി പറഞ്ഞു.

''ഉണ്ടാവില്ല.' 'എന്നാലൊന്ന് വീട്ടില്‍ പോയി വരാമായിരുന്നു.' മമ്മൂട്ടി ഒരു ചിരിയൊതുക്കി പറഞ്ഞു: ''കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.'''എന്നോട് നേരത്തേ പറയാരുന്നില്യേ! രണ്ട് ദിവസം കഴിഞ്ഞ് വന്നാല്‍ മതി.'കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ചിത്രത്തെരുവുകള്‍ എന്ന ചലച്ചിത്ര സ്മരണകളുടെ പുസ്തകത്തില്‍ എം.ടി അതേക്കുറിച്ച് എഴുതിയിട്ടുണ്ട്.



മമ്മൂട്ടി. പതിറ്റാണ്ടുകളായി മലയാളിയുടെ ഹൃദയത്തില്‍ പതിഞ്ഞുപോയ പേര്, പക്ഷേ യഥാര്‍ത്ഥ നായകന് ആ പേര് പണ്ട് ഇഷ്ടമായിരുന്നില്ല. മഹാരാജാസ് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് തന്റെ പേര് ഒമര്‍ ഷെരീഫെന്നാണ് എല്ലാവരോടും മമ്മൂട്ടി പറഞ്ഞിരുന്നത്. മഹാരാജാസിലെ കുറേ കുട്ടികള്‍ മമ്മൂട്ടിയെ ഒമറെന്നും ഷെരീഫെന്നുമൊക്കെ വിളിച്ചു. ഒരു ദിവസം പുസ്തകത്തിനിടയില്‍ നിന്നും മമ്മൂട്ടിയുടെ ഐഡന്റിറ്റി കാര്‍ഡ് താഴെ വീണു. അത് കണ്ടെടുത്ത സഹപാഠി ശശിധരന്‍ അലറിവിളിച്ചു: ''എടാ... നിന്റെ പേര് മുഹമ്മദ് കുട്ടീന്നാണല്ലേ. എടാ കള്ളാ വേറെ പേരില്‍ നടക്കുന്നോടാ.. മമ്മൂട്ടീ. നീ മമ്മൂട്ടിയാണല്ലേടാ ഒമര്‍ ഷെരീഫേ...' അങ്ങനെ മമ്മൂട്ടി ഹിറ്റായി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (14 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (16 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (17 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends