Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പാക്കികളേ കാണാമേ... പഞ്ച്ഷീറില്‍ താലിബാനെ സഹായിച്ചത് പാക് വ്യോമസേനയാണെന്ന് ഉറപ്പിച്ച് പ്രതിരോധ സേന; ദൃശ്യങ്ങള്‍ പുറത്തുവിട്ടു; പഞ്ച്ഷീര്‍ താഴ്‌വര കീഴടക്കിയതായി അറിയിച്ച് താലിബാന്‍; സര്‍ക്കാര്‍ ഓഫീസുകള്‍ നിയന്ത്രണത്തിലാക്കിയെന്ന് അവകാശവാദം

07 SEPTEMBER 2021 08:36 AM IST
മലയാളി വാര്‍ത്ത

കീഴടക്കിയെന്ന് താലിബാന്‍ അവകാശവാദം ഉന്നയിക്കുമ്പോഴും കീഴടങ്ങാതെ പഞ്ച്ഷീര്‍. അതിനിടയ്ക്ക് പഞ്ച്ഷീറിനെ തകര്‍ക്കാന്‍ പാകിസ്ഥാന്റെ കൊടും ചതി.

അഫ്ഗാനിലെ പഞ്ചശീര്‍ പ്രവിശ്യ പിടിച്ചെടുക്കാന്‍ താലിബാനെ സഹായിക്കാന്‍ പാകിസ്ഥാന്‍ വ്യോമസേനയും എത്തിയെന്ന് വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് പ്രതിരോധ സേനാ തലവന്‍ അഹമ്മദ് മസൂദ്. പാക് യുദ്ധ വിമാനങ്ങള്‍ പഞ്ച്ശീര്‍ പ്രവിശ്യയ്ക്ക് മുകളില്‍ കൂടി പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചുവെന്ന് പ്രതിരോധ സേന നേതാവ് അഹമ്മദ് മസൂദ് പുറത്തു വിട്ട 19 മിനിറ്റ് നീളുന്ന ശബ്ദ സന്ദേശത്തിലും വ്യക്തമാക്കുന്നു. ആക്രമണത്തില്‍ മസൂദിന്റെ കുടുംബാംഗങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

 



'താലിബാനോട് ചേര്‍ന്ന് പാകിസ്താനും പഞ്ച്ഷീറിനെ ആക്രമിച്ചു. അന്താരാഷ്ട്ര സമൂഹം ഇതൊക്കെ നിരീക്ഷിക്കുന്നു' മസൂദ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.

പഞ്ച്ശീറില്‍ താലിബാന് പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് പാകിസ്ഥാന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായത്താലാണ്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താലിബാന്‍ പക്ഷത്തുള്ളയാള്‍ പാക് സൈനികനാണെന്ന തെളിവുകള്‍ പുറത്ത് വന്നിരുന്നു. മൃതദേഹത്തില്‍ നിന്നും ലഭിച്ച കാര്‍ഡാണ് പാക് സഹായത്തിന് തെളിവായത്.പഞ്ച്ശീറിന്റെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാന്‍ തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. അതേസമയം താലിബാനോടുള്ള പോരാട്ടത്തില്‍ നിന്ന് പ്രതിരോധ സേന പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 



അതേസമയം അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്ത് 20 ദിവസം പിന്നിട്ടിട്ടും കീഴടങ്ങാതിരുന്ന പഞ്ച്ശീര്‍ താഴ്‌വരയിലെ പ്രതിരോധ സേനയെ കീഴടക്കിയതായി വീണ്ടും അവകാശവുമായി താലിബാന്‍ രംഗത്തെത്തി. അഹ്മദ് മസൂദിന്റെ സേനയെ പരാജയപ്പെടുത്തിയതായി താലിബാന്‍ വക്താവ് സബീഹുളള മുജാഹിദ് പറഞ്ഞു.

പഞ്ച്ശീര്‍ ഗവര്‍ണറുടെ ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന താലിബാന്‍ നേതാക്കളുടെ ചിത്രം സമൂഹമാദ്ധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗവര്‍ണര്‍ ഓഫീസില്‍ താലിബാന്‍ പതാക ഉയര്‍ത്തി. പഞ്ച്ശീര്‍ താഴ്‌വരയുടെ തലസ്ഥാനമായ ബസറാക്ക് കീഴടക്കിയതായി താലിബാന്‍ മുന്‍പ് അറിയിച്ചിരുന്നു. തങ്ങളുടെ ഭാഗത്ത് നിരവധി പേര്‍ക്ക് ആള്‍നാശമുണ്ടായതായി പ്രതിരോധ സേനയും അറിയിച്ചിട്ടുണ്ട്.

 



പ്രവിശ്യയിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സും ജില്ലാ കേന്ദ്രവും കീഴടക്കിയതായി താലിബാന്‍ അറിയിച്ചു. എന്നാല്‍ ആയിരക്കണക്കിന് താലിബാന്‍ സേനാംഗങ്ങളെ തടവിലാക്കിയതായി പ്രതിരോധ സേന മേധാവി അഹ്മദ് മസൂദ് അവകാശപ്പെട്ടിരുന്നു. അതേസമയം പ്രതിരോധ സേന തലവന്‍ അഹ്മദ് മസൂദും അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റും പ്രതിരോധ സേനയോടൊപ്പം താലിബാനെ നേരിടുന്നവരില്‍ പ്രധാനിയായ അമ്‌റുളള സലെയും ഇപ്പോള്‍ ഒളിവിലാണ്. താലിബാന് കീഴടങ്ങിയിട്ടില്ലെന്നും പോരാട്ടും തുടരുമെന്നുമാണ് ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പുറത്തുവിടുന്ന വിവരം.

അതേസമയം അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീര്‍ പ്രവിശ്യ പാക് വ്യേമസേനയുടെ സഹായത്തോടെ താലിബാന്‍ കീഴടക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഇതിനു പിന്നാലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിഷ് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.

 



പഞ്ച്ഷീറിനുവേണ്ടി യുദ്ധം ചെയ്യുന്ന ദേശീയ പ്രതിരോധ സേന താലിബാന്റെ അവകാശവാദം തള്ളിക്കളഞ്ഞെങ്കിലും പാക് വ്യോമസേനയുടെ ഡ്രോണുകള്‍ ബോംബുകള്‍ വര്‍ഷിച്ചതായി വെളിപ്പെടുത്തി.പാക് യുദ്ധ വിമാനങ്ങള്‍ പ്രവിശ്യയ്ക്ക് മുകളില്‍ പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. എണ്‍പതുകളിലെ അധിനിവേശകാലത്ത് സോവിയറ്റ് യൂണിയനും 1996 ല്‍ ആദ്യമായി അധികാരം പിടിച്ചപ്പോള്‍ താലിബാനും ഹിന്ദുക്കുഷ് മലനിരകളിലെ ഈ പ്രവിശ്യ കീഴടക്കാന്‍ കഴിഞ്ഞിരുന്നില്ല.

പ്രവിശ്യ പൂര്‍ണമായും താലിബാന്‍ നിയന്ത്രണത്തിലായെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പ്രഖ്യാപിച്ചു. പ്രവിശ്യാ ഗവര്‍ണറുടെ ഓഫീസിന് മുന്നില്‍ താലിബാന്‍ പതാക ഉയര്‍ത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.അതേസമയം, ദേശീയ പ്രതിരോധ സേന വിവിധ കേന്ദ്രങ്ങളില്‍ തമ്പടിച്ചിട്ടുണ്ടെന്നും പോരാട്ടം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. രൂക്ഷമായ പോരാട്ടം തുടരുകയാണെന്നാണ് വിവരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends