വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തും.... വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന് ബിനോയി..... സംഭവ സ്ഥലത്ത് പ്രതി ബിനോയിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്, ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും

വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തും.... വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്ന് ബിനോയി..... സംഭവ സ്ഥലത്ത് പ്രതി ബിനോയിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്, ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും
വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതി ബിനോയിയെ സംഭവ സ്ഥലത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. സംഭവ ശേഷം ഒളിവില്‍ പോയ ബിനോയി ഇന്നലെ ഉച്ചയോടെ പോലീസ് പിടിയിലായി.
തെളിവെടുപ്പിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ തെളിവെടുപ്പ് ആവശ്യമായതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും.
പെരിഞ്ചാംകുട്ടിയില്‍ നിന്നുമാണ് ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇയാള്‍ രണ്ട് ദിവസം മുന്‍പാണ് ഇവിടെയെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇവിടെ കഴിയുകയായിരുന്നു.
ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് പ്രധാനമായും അന്വേഷണം നടത്തിയിരുന്നത്. പെരിഞ്ചാംകുട്ടിയില്‍ എത്തിയ ഇയാള്‍ ഫോണില്‍ സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇതോടെയാണ് പോലീസ് വലയിലാക്കിയത്.
തമിഴ്നാടിന് പുറമേ തൃശ്ശൂര്‍, പാലക്കാട്, കോട്ടയം എന്നിവിടങ്ങളില്‍ ബിനോയ് ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. സിന്ധുവുമായി ഉണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ബിനോയ് പോലീസിന് നല്‍കിയ മൊഴി.
സിന്ധുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ബിനോയ് സംശയിച്ചിരുന്നു. അടുത്തിടെ മുന്‍ ഭര്‍ത്താവിനെ കാണാന്‍ പോയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതെല്ലാമാണ് കൊലപാതകത്തിലോക്ക് നയിച്ചത്.
അതേസമയം സിന്ധുവിനെ വകവരുത്തിയശേഷം ഒളിവില്‍ പോയ പണിക്കന്‍കുടി മാണിക്കുന്നേല്‍ ബിനോയിയെ പെരിഞ്ചാംകുട്ടിയിലെ തേക്ക് പ്ലാന്റേഷനില്‍നിന്ന് ഇന്നലെ ഉച്ചയോടെയാണ് വെള്ളത്തൂവല്‍ പോലീസ് പിടികൂടിയത്. പ്ലാന്റേഷനുള്ളിലെ പാറയിടുക്കില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
കൊലപാതകശേഷം നാടുവിട്ട ബിനോയിയെ 26-ാം ദിവസമാണ് പോലീസ് പിടികൂടിയത്. സിന്ധുവിനെ കൊന്നു കുഴിച്ചു മൂടിയത് താനാണെന്ന് ബിനോയി കുറ്റസമ്മതം നടത്തി.
പ്രതിയുടെ ഫോണ്‍നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ കിട്ടിയപിന്നാലെ ഞായറാഴ്ച രാത്രിമുതല്‍ പോലീസ് സംഘങ്ങള്‍ പെരിഞ്ചാംകുട്ടി മേഖലയില്‍ വേഷംമാറി പരിശോധന കടുപ്പിച്ചു. വാഹനങ്ങള്‍ക്ക് കൈ കാണിച്ചു കടക്കാന്‍ കാത്തുനില്‍ക്കുന്നതിനിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























