സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം..... മത്സത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചവരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് ഭാഗത്ത് ഇന്നു മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് അറബിക്കടല്‍ ഭാഗത്ത് 60 കിലോമീറ്റര്‍വരെ വേഗതത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ദിവസങ്ങളില്‍ ഈ ഭാഗ ങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
"
https://www.facebook.com/Malayalivartha

























