രണ്ടാമത് ജനങ്ങളെ പറ്റിച്ച് അധികാരത്തിലെത്തിയതോടെ പഴയ പണി നിർബാധം തുടരുകയാണ് മൂപ്പർ; കടവും എടുത്തു ഒരു മുങ്ങുന്ന കപ്പലാണ് നമ്മുടെ കേരളം; കടം കൂടി കഴിയുമ്പോൾ നാട്ടിലെ മുങ്ങുന്ന ചിട്ടി കമ്പനികൾ പോലെ ആകും നമ്മുടെ സഖാവ്. വിജയ് മല്യേ പോലെയോ നീരവ് മോദിയെ പോലെ ഒക്കെ നമ്മുടെ സഖാവ് ഒരുപക്ഷേ നാട് വിടും

പ്രിയപ്പെട്ട പ്രേക്ഷകരോട് ഒരു അറിയിപ്പുണ്ട് നല്ലതുപോലെ അരിയാ ട്ടാൻ അറിയുന്നവർക്ക് നല്ല ഭാവിയുണ്ട്. പഠിച്ചതും ചെയ്യുന്നതും ആയ നിങ്ങളുടെ പ്രൊഫഷൻ എന്തുമായിക്കൊള്ളട്ടെ ആട്ടുകല്ലിൽ അരിയാട്ടാനും അടിമപ്പണിക്കും നല്ല സ്കോപ്പ് ഉണ്ട്. ഒരു സംസ്ഥാനം ആകട്ടെ രാജ്യം ആകട്ടെ അതൊന്നും വേണ്ട നമ്മുടെ കുടുംബം ആകട്ടെ കാര്യങ്ങൾ നല്ലതുപോലെ നോക്കി കുടുംബം നോക്കുന്ന ഒരാളെ ആണ് വേണ്ടത്.
അതിനി ഗ്രഹനാഥൻ ആയാലും മുഖ്യമന്ത്രിയായാലും. അതാണ് നമ്മുടെ സംസ്ഥാനത്തിന് ഇല്ലാതെപോയത്. നമ്മുടെ കേരളത്തിന്റെ ഗൃഹനാഥൻ അങ്ങനെയാണ്. കടമെടുത്ത് കടമെടുത്ത് കുടുംബം തുലയ്ക്കുന്ന ഗൃഹനാഥൻ ആണ് നമ്മുടെ സഖാവ്. രണ്ടാമത് ജനങ്ങളെ പറ്റിച്ച് അധികാരത്തിലെത്തിയതോടെ പഴയ പണി നിർബാധം തുടരുകയാണ് മൂപ്പർ.
കടവും എടുത്തു ഒരു മുങ്ങുന്ന കപ്പലാണ് നമ്മുടെ കേരളം എന്ന് ഓർക്കുമ്പോൾ. നമ്മുടെ പേരിൽ പിണറായി എടുത്തു കൂട്ടുന്നത് നമ്മൾ എന്ന് അടച്ചു തീർക്കും എന്നോർക്കുമ്പോൾ വയ്യ ദൈവമേ വയ്യ. വലിയ ആഡംബരവും സംസ്ഥാന പുനർനിർമ്മാണം പറഞ്ഞ് ഭരണത്തിലേറിയ ഒരു സർക്കാരിന് നാളിതുവരെ ഒരു കാര്യവും ചെയ്യാൻ ആവില്ല എന്നത് ഇനി ആര് എന്ന് തിരിച്ചറിയുക. കൃഷിയിലും വ്യവസായത്തിലും എന്തെങ്കിലും ഉത്പാദനം സംസ്ഥാനം ഇനിയും ഉണ്ടാക്കിയിട്ടില്ല .
ഉല്പാദനക്ഷമത ഇല്ലാത്ത ഒരു സംസ്ഥാനം പിണറായി വരുമ്പോൾ എന്തു സംഭവിക്കും രക്ഷപ്പെടുന്നത് ഒക്കെ വാഴ്ത്തിയത് വീമ്പിളക്കി വെറുതെയായി.ഗുജറാത്ത് മാത്രമല്ല തമിഴ്നാട് ആന്ധ്രപ്രദേശ് ഇങ്ങനെ തലയിൽ ആള് വാസം ഉള്ളവരെല്ലാം വ്യവസായ സംരംഭങ്ങളെ ആകർഷിച്ചപ്പോൾ നമുക്ക് ഇവിടെ ഉണ്ടായിരുന്ന കിറ്റക്സ് കൂടി പൂട്ടി പോകുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്.
കള്ളം പറയരുതല്ലോ നമുക്ക് ഉൽപാദനം ഉണ്ട് നല്ല ഗ്രോത്ത് ആണ് വോട്ട് ബാങ്കിനായി മത സാമ്രാജ്യം കെട്ടിപ്പടുക്കാൻ പെറ്റു കൂടുന്ന ഉൽപാദനം. ജനപ്പെരുപ്പത്തിന്റെ ഉൽപാദനം. അവരുടെയൊക്കെ ഓശാരം വാങ്ങി കുറെ പുതിയ ഷോപ്പിംഗ് മാളുകൾ കൊണ്ടുവന്ന ഉപഭോഗസംസ്കാരം എന്നല്ലാതെ പിണറായിയുടെ കഴിഞ്ഞ ഭരണകാലം ഒക്കെ എന്തുണ്ടാക്കി. ഇപ്പോൾ കടമെടുപ്പിന്റെ പുതിയ കണക്കുകൾ കാണുമ്പോൾ ഭയമാകുന്നു സഖാവേ നിങ്ങളെ.
സെപ്റ്റംബർ ഒന്നു മുതൽ നടത്തേണ്ട ശമ്പള വിതരണത്തിനും പെൻഷൻ വിതരണത്തിനും 3500 കോടി രൂപയാണ് പിണറായി ഇപ്പോൾ കടമെടുത്തത്. കൈക്കൂലി വാങ്ങി മര്യാദയ്ക്ക് പണിയെടുക്കാതെ ജനദ്രോഹം ചെയ്യുന്നതിന് സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാൻ വേണ്ടിയാണ് കടമെടുത്തത് ഓർക്കുമ്പോൾ ഭ്രാന്ത് ആകുo. കേരളം ഇക്കാര്യത്തിൽ ആയിരിക്കും ഭ്രാന്താലയമാകാൻ പോകുന്നത്.
ഊളമ്പാറയും കുതിരവട്ടവും ഒന്നും പോരാതെ വരും. ശരാശരി മലയാളിക്ക്. ആറു ശതമാനം പലിശയ്ക്ക് പണം എടുത്ത പിണറായി ഇത്തവണ 7 ശതമാനത്തിനു മുകളിലാണ് പലിശ. ക്ഷമിക്കണം പിണറായിക്കല്ല നമുക്ക് നമുക്ക് തന്നെ. ഈ സർക്കാറിന്റെ ഈ വർഷത്തെ മാത്രം കടമെടുപ്പ് എത്രയാണെന്നറിയാമോ.
ഇപ്പോൾതന്നെ 15,000 കോടി രൂപ ഒരാഴ്ച മുമ്പ് 2500 കോടിയെടുത്ത് ഉൾപ്പെടെയാണിത് ആരും പേടിക്കണ്ട. അല്ലാതെ എക്സട്രാ ഒന്നും അല്ലാട്ടോ. ഇതൊക്കെ പോകുന്ന വഴി വളരെ സിമ്പിളാണ്. ശമ്പളം പെൻഷൻ പെൻഷൻ കുടിശ്ശിക മുൻപെടുത്ത കടത്തിന് പലിശ അങ്ങനെ എന്തെല്ലാം. അതിനിടയിൽ കുറച്ചു ധൂർത്തും തന്നിഷ്ടവും.
നമ്മുടെ സർക്കാർ ഒരു സർക്കാർ അല്ല ജനാധിപത്യ സർക്കാർ ആണെന്ന്. നല്ല ഒന്നാന്തരം കറകളഞ്ഞ കമ്യൂണിസ്റ്റ് സർക്കാർ. ആദർശ ധീരന്മാരുടെ കമ്മ്യൂണിസ്റ്റു സർക്കാർ. എന്തെല്ലാമാണ് മുദ്രാവാക്യങ്ങൾ സോഷ്യലിസം, സെക്യുലറിസം. സത്യപ്രതിജ്ഞ പോലും ആർഭാടം ആക്കിയ കക്ഷികളുടെ പിന്നീടുള്ള ഓരോ ചെലവും പറയാൻ പോയാൽ നേരം വെളുക്കും.
നമ്മുടെ ബിപി കൂടും. ഇവരൊക്കെ തിന്നും സ്വന്തക്കാരെയും പാർട്ടിക്കാരെയും തീറ്റിച്ചുo മുടിപ്പിച്ചും കഴിയുമ്പോൾ ജനങ്ങളുടെ ആളോഹരി കടം. ഈ കടത്തിനു പുറമേ വേറെയുമുണ്ട് കടം. കിഫ്‌ബി വഴി നല്ല ഒന്നാംതരം സ്പെഷ്യൽ കടo. കിബ്ഫിയുടെ വരുമാനം കടമെടുത്തത് തന്നെ. കടം കൂടി കഴിയുമ്പോൾ നാട്ടിലെ മുങ്ങുന്ന ചിട്ടി കമ്പനികൾ പോലെ ആകും നമ്മുടെ സഖാവ്.
വിജയ് മല്യേ പോലെയോ നീരവ് മോദിയെ പോലെ ഒക്കെ നമ്മുടെ സഖാവ് ഒരുപക്ഷേ നാട് വിടും. എന്നിട്ട് ഒരു പാട്ട് പാടും മോഹൻലാൽ സിനിമയിലൊക്കെ പാടുന്നത് പോലെ നമ്മൾ സ്വർഗ്ഗത്തിലോ സ്വപ്നത്തിലോ എന്നൊക്കെ . ഇവരുടെ കടം അടച്ചു തീർക്കാൻ അടിമപ്പണി ചെയ്തു ആയുസ്സ് കളയുക തന്നെ.
ഹോട്ടലിൽ ആഹാരം കഴിച്ചിട്ട് അരി ആട്ടുന്നത് പോലെ. ശരിക്കും നമ്മൾ കേരളക്കർ അരി യാട്ടി കൊടുക്കേണ്ടി വരുമോ എന്തോ. ആ അനുഭവിക്കുക തന്നെ. കിറ്റ് മേടിച്ചു വോട്ടും കുത്തി ജനിപ്പിക്കുമ്പോൾ മലയാളി ചിന്തിക്കണമായിരുന്നു ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല .
https://www.facebook.com/Malayalivartha


























