സ്‌കൂളിലേക്ക് പോയ യാത്ര അന്ത്യയാത്രയായി.... അമ്മയ്‌ക്കൊപ്പം സ്‌കൂളില്‍ പോയി മടങ്ങവേ ടാങ്കര്‍ ലോറിയിടിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം

സ്‌കൂളിലേക്ക് പോയ യാത്ര അന്ത്യയാത്രയായി.. അമ്മയ്‌ക്കൊപ്പം സ്‌കൂളില്‍ പോയി മടങ്ങവേ ടാങ്കര്‍ ലോറിയിടിച്ച് പതിനഞ്ചുകാരന് ദാരുണാന്ത്യം. വണ്ടി ഓടിച്ചിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. പരിക്കേറ്റു.
ഉപ്പിനങ്ങാടിയിലെ അദ്വൈത് ആണ് മരിച്ചത്. നാട്ടിബയല്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം സംഭവിച്ചത്. 10-ാം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു അദ്വൈത്.
പരീക്ഷ എഴുതിയ പുസ്തകം സ്‌കൂളില്‍ ഏല്‍പിക്കുന്നതിന് വേണ്ടി അമ്മ അനുരാധയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോയതായിരുന്നു. തിരിച്ചു വരുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ടാങ്കര്‍ ലോറി പിറകില്‍ നിന്ന് ഇടിക്കുകയായിരുന്നു.
തെറിച്ചുവീണ അദ്വൈതിന്റെ മേല്‍ ടാങ്കര്‍ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. അദ്വൈത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അനുരാധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha


























