വരാന്തയില്‍ പ്രസവിച്ചു കിടന്ന തെരുവുനായയുടെ മുകളിൽ പന്തം കത്തിച്ച് ക്രൂരത... ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊലപ്പെടുത്തിയത് യുവതികള്‍! സംഭവത്തില്‍ പ്രതികളായ മേരി, ലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു..

മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികളാണെന്നാണ് പുറത്ത് വരുന്നത്. പറവൂരിലാണ് സംഭവം. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ യുവതികള്‍ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു.
വരാന്തയില്‍ പ്രസവിച്ചു കിടന്ന തെരുവുനായയുടെ മേലേക്ക് പന്തം കത്തിച്ചു വച്ചാണ് സ്ത്രീകള്‍ ഈ ക്രൂരത ചെയ്തത്.
സംഭവത്തില്‍ പ്രതികളായ മേരി, ലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഒരു മാസം മുന്‍പ് പറവൂര്‍ മാഞ്ഞാലി ഡൈമണ്‍മുക്ക് ചാണയില്‍ കോളനിയിലെ ഒരു വീടിന്റെ വരാന്തയില്‍ പ്രസവിച്ച നായയെയും കുഞ്ഞുങ്ങളെയുമാണ് യുവതികള്‍ തീവച്ചു കൊന്നത്.
വരാന്തയില്‍ നിന്ന് ഇവയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയായിരുന്നു ഈ ക്രൂരത നടത്തിയത്. ഒരുമാസം പ്രായം വരുന്ന ഏഴ് നായക്കുഞ്ഞുങ്ങളാണ് ചത്തത്.
അക്രമത്തില്‍ പന്തം കന്തിച്ച് നായയുടെ മേലേയ്ക്ക് വക്കുകയായിരുന്നു . വയറിനും ചെവിക്കും സാരമായി പരിക്കേറ്റ തെരുവുനായയെ പറവൂര്‍ മൃഗാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























