മുൻ കാമുകൻ നഗ്‌ന ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക് മെയില്‍; നിരവധി തവണ ബലാത്സംഗവും, യുവാവിനെ കൊണ്ട് സഹിക്കെട്ടതോടെ യുവതി പരാതിയുമായി രംഗത്ത്; ഒടുവില്‍ യുവതിയുമായി വിവാഹം നിശ്ചയിച്ച ആള്‍ക്കും നഗ്‌നഫോട്ടോ അയച്ച് കൊടുത്ത് പ്രതി

നഗ്‌നചിത്രങ്ങള്‍ കാണിച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിലായി. കുന്നത്തുനാട് സ്വദേശി അക്ഷയ് ഷാജി എന്ന 24 കാരനാണ് പോലീസ് പിടിയിലായത്. യുവതിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
മൊബൈല്‍ ഫോണിലെടുത്ത നഗ്‌നചിത്രം കാണിച്ച് ഒരു വര്‍ഷമായി ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരിക്കുന്നു. യുവതിയും യുവാവും മുൻകാലങ്ങളിൽ പ്രണയത്തിലായിരുന്നു. ആ സമയത്ത് നഗരത്തിൽ ഇവർ ഒരുമിച്ചായിരുന്നു താമസവും.
പിന്നീട് ബന്ധം പിരിഞ്ഞതോടെയാണ് പഴയ ചിത്രങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങിയത്. ചിത്രങ്ങള്‍ കാണിച്ച് നിരവധി തവണ ബലാല്‍സംഗം ചെയ്തതായും യുവതി എറണാകുളം സൗത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ 25 മുതല്‍ അക്ഷയ് നിരന്തരം പീഡിപ്പിച്ച് വരികയാണ്. പരാതി നല്‍കിയാല്‍ പ്രതി തിരിച്ചടിച്ചേക്കുമെന്ന് ഭയന്നാണ് പുറത്തു പറയാതിരുന്നത്. ഒടുവില്‍ താന്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ച ആള്‍ക്കും നഗ്‌നഫോട്ടോ പ്രതി അയച്ചു നല്‍കിയതായി പരാതിയില്‍ വിശദീകരിക്കുന്നു.
പൊലീസ്, പെണ്‍കുട്ടി വിവാഹം കഴിക്കാനിരുന്ന ആള്‍ക്ക് പ്രതി അക്ഷയ് അയച്ചുകൊടുത്ത നഗ്‌നചിത്രം കണ്ടെടുത്തു. പ്രതിക്കെതിരെ ബലാല്‍സംഗം, ഐടി ആക്‌ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























