Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... താലിബാന്റെ ആദ്യ ഇടക്കാല സര്‍ക്കാരിന്റെ ടീം കണ്ട് ഞെട്ടിത്തരിച്ച് ലോകം; ഭീകരനായി യു.എന്‍. പ്രഖ്യാപിച്ചിട്ടുള്ള മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ പ്രധാനമന്ത്രി; മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബ് ആക്ടിംഗ് പ്രതിരോധമന്ത്രി

08 SEPTEMBER 2021 08:51 AM IST
മലയാളി വാര്‍ത്ത

ഏറെ ആകാംക്ഷയ്‌ക്കൊടുവില്‍ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനില്‍ ഇടക്കാല താലിബാന്‍ സര്‍ക്കാരിനെ പ്രഖ്യാപിച്ചു. ഭീകരനായി യു.എന്‍. പ്രഖ്യാപിച്ചിട്ടുള്ള മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദാണ് പ്രധാനമന്ത്രി.

താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ശൂരയുടെ മേധാവിയായ ഹസന്‍ അഖുന്‍ദ്, 1996മുതല്‍ 2001 വരെ അധികാരത്തിലിരുന്ന താലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്നു.

 


പ്രധാനമന്ത്രിയാവുമെന്ന് കരുതിയിരുന്ന മുല്ല ബരാദര്‍ ഒന്നാം ഉപ പ്രധാനമന്ത്രിയും മൗലവി ഹനാഫി രണ്ടാം ഉപപ്രധാനമന്ത്രിയുമാകുമെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

താലിബാന്‍ സ്ഥാപക നേതാക്കളിലൊരാളായ മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബാണ്ആക്ടിംഗ് പ്രതിരോധമന്ത്രി. ഹഖാനി നെറ്റ്‌വര്‍ക്ക് വിഭാഗം തലവന്‍ സിറാജ് ഹഖാനിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല.അമിര്‍ഖാന്‍ മുത്താഖിയാണ് വിദേശകാര്യമന്ത്രി. ഷേര്‍ അബ്ബാസ് സ്റ്റാനെക്‌സായി സഹവിദേശകാര്യമന്ത്രിയാണ്. നിയമ വകുപ്പ് അബ്ദുള്‍ ഹക്കീമിനാണ്.

 



മുല്ല അബ്ദുള്‍ ഘനി ബരാദറുടെ നേതൃത്വത്തില്‍ ദോഹ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന താലിബാന്‍ വിഭാഗവും പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ സ്വാധീനത്തില്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഹഖാനി നെറ്റ്‌വര്‍ക്കും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകരണം നീണ്ടു പോകാനിടയാക്കിയത്.കഴിഞ്ഞദിവസം കാബൂളിലെത്തിയ ഐ.എസ്.ഐ മേധാവി ഫയിസ് ഹമീദിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍ദ്‌സാദയാണ് അഖുന്‍ദിനെ പ്രധാനമന്ത്രിയായി നിര്‍ദ്ദേശിച്ചത്.ഹൈബത്തുള്ള അഖുന്‍ദ് സാദ ഭരണമേല്‍നോട്ടം വഹിക്കും.

കാബൂളില്‍ പാക് വിരുദ്ധ റാലിപഞ്ച്ഷീര്‍ പിടിച്ചെടുക്കാന്‍ പാക് വ്യോമസേന താലിബാനെ സഹായിച്ചുവെന്നാരോപിച്ച് കാബൂളില്‍ സ്ത്രീകള്‍ അടക്കം നടത്തിയ പാക് വിരുദ്ധറാലിക്ക് നേരെ താലിബാന്‍ ഭീകരര്‍ വെടിവച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.'പാകിസ്ഥാന്‍ അഫ്ഗാന്‍ വിട്ടു പോവുക' എന്ന മുദ്രാവാക്യം മുഴക്കി പാക് എംബസിക്ക് മുന്നിലാണ് നൂറുകണക്കിനാളുകള്‍ പ്രതിഷേധിച്ചത്.

 



മന്ത്രിസഭാ രൂപീകരണത്തില്‍ പാകിസ്ഥാന്‍ ഇടപെടുന്നതില്‍ പ്രതിഷേധിച്ച് ഐ.എസ്.ഐ സംഘം താമസിക്കുന്ന കാബൂള്‍ സെറിന ഹോട്ടലിലേക്ക് നീങ്ങിയ പ്രതിഷേധക്കാര്‍ക്ക് നേരെയും വെടിവച്ചു. അതേസമയം, അഫ്ഗാനിസ്ഥാനില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ധാരണയായി. ഐക്യരാഷ്ട്രസഭയുടെ ജീവകാരുണ്യ വിഭാഗം തലവന്‍ മാര്‍ട്ടിന്‍ ഗ്രിഫ്ത്ത്‌സ് താലിബാന്‍ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത്.

എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജീവകാരുണ്യസഹായം എത്തിക്കുമെന്നും സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുമെന്നും താലിബാന്‍ ഉറപ്പുനല്‍കിയതായി യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends